മലപ്പുറത്ത് വിദ്യാര്‍ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയകേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറത്ത്  വിദ്യാര്‍ഥിനിയ്ക്ക്  നേരെ ലൈംഗികാതിക്രമം  നടത്തിയകേസില്‍  അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ വേങ്ങര സ്വദേശിയായ അധ്യാപകന്‍ അബ്ദുല്‍ കരിമിനെയാണ് മലപ്പുറം വനിത പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം അധ്യാപകനില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി വിദ്യാര്‍ഥിനി അധ്യാപികയോട് പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപികയാണ് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുത്ത മലപ്പുറം വനിത പോലീസ് ഇന്‍സ്‌പെക്ടറാണ് അബ്ദുല്‍ കരീമിനെ കസ്റ്റഡിയിലെടുത്തത്.ഇയാള്‍ കൂടുതല്‍ കുട്ടികള്‍ക്ക് നേരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വേങ്ങരയില്‍ നിന്നും ഇയാളെ മലപ്പുറം വനിത പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. മലപ്പുറം, വേങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പോക്‌സോ അനുബന്ധ കുറ്റകൃത്യങ്ങള്‍ മലപ്പുറം വനിത സെല്‍ ആണ് അന്വേഷിക്കുന്നത്.
അബ്ദുല് കരീം നിരോധിത സഘടനായ പോപുലര്‍ ഫ്രണ്ടിന്റെ മലപ്പുറം നോര്‍ത്ത് ജില്ല ഭാരവാഹിയായിരുന്നു. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന പതിനഞ്ചോളം കുട്ടികളോട് ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരം ആണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Sharing is caring!