പ്രതിയെ പിടികൂടാനെത്തിയ മഞ്ചേരിയിലെ പോലീസുകാരെ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കഞ്ചാവ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

പ്രതിയെ പിടികൂടാനെത്തിയ മഞ്ചേരിയിലെ പോലീസുകാരെ  കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച്  കൊലപ്പെടുത്താന്‍ ശ്രമിച്ച  കഞ്ചാവ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

മലപ്പുറം: പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ കരിങ്കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കഞ്ചാവ് വില്‍പ്പനക്കാരനെ അറസ്റ്റ് ചെയ്തു. മാരിയാട് ആലുങ്ങല്‍ മീനാട്ടുകുഴിയില്‍ അബ്ദുല്‍ ഹക്കീം (34) ആണ് അറസ്റ്റിലായത്. മഞ്ചേരി സ്റ്റേഷനിലെ പൊലീസുകാരായ സീനിയര്‍ സിപിഒ അനീഷ് ചാക്കോ, തൗഫീഖ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാവിലെ എട്ടു മണിയോടെ മഞ്ചേരി കൈരളി തിയ്യറ്ററിന് സമീപമാണ് സംഭവം. പൊലീസുകാരെ അസഭ്യം പറഞ്ഞ യുവാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അനീഷ് ചാക്കോയെ മുഖത്ത് ഇടിക്കുകയും ഇടതുകാലിനു മുട്ടിന് ചവിട്ടുകയും അടിക്കുകയും കരിങ്കല്ലു കൊണ്ട് തലക്ക് കുത്തി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. അക്രമത്തില്‍ തൗഫീഖിന്റെ കൈക്ക് കടിയേറ്റു. എസ്.ഐ ബഷീര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ലിജിന്‍ എന്നിവര്‍ ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റ പൊലീസുകാര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി. പ്രതിയെ പിടികൂടി നടത്തിയ പരിശോധനയില്‍ 150 ഗ്രാം കഞ്ചാവും 10,150 രൂപയും കണ്ടെടുത്തു. പ്രതിക്കെതിരെ മഞ്ചേരി, മലപ്പുറം, പാണ്ടിക്കാട്, മഞ്ചേരി എക്സൈസ് എന്നിവിടങ്ങളില്‍ മയക്കുമരുന്ന് കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു.

Sharing is caring!