കിണറ്റിൽ തൂങ്ങിയ മൃതദേഹം പുറത്തെടുത്തു

കിണറ്റിൽ തൂങ്ങിയ മൃതദേഹം പുറത്തെടുത്തു

മഞ്ചേരി: കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്ക്കന്റ മൃതദേഹം അഗ്നി രക്ഷാ സേന പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
കാവനൂർ പഞ്ചായത്ത്, വടക്കുമലയിൽ 60 അടി ആഴമുള്ള കിണറ്റിലാണ് കാവനൂർ പടിയേങ്ങൽ മുജീബ് റഹ്മാൻ (43) നെ
തൂങ്ങിയ നിലയിൽ കണ്ടെത്തിയത്‌. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ നിലയം മേധാവി പ്രദീപ് പാമ്പലത്ത്ന്റെ നേതൃത്വത്തിൽ സംഘം എത്തി രക്ഷപ്പെടുത്തുകയായിരുന്നു. വല ഉപയോഗിച്ചാണ് തൂങ്ങിയ ആളെ പുറത്തെടുത്തത്.
അഗ്നി രക്ഷാ നിലയം ജീവനക്കാരായ ജോയ് എബ്രഹാം, കെ ബി ശ്രീകുമാർ , ഷൈജു, ഷമീം, ഫിറോസ്, രമേശ്, സഞ്ജു, അരുൺ ലാൽ, ബിനീഷ്, സുബ്രഹ്മണ്യൻ, ജംഷീർ പി കെ, ഹുസ്നി മുബാറക്, സൈനുൽ ആബിദ് എന്നിവർ രക്ഷാദൗത്യത്തിന് നേതൃത്വം നൽകി.

Sharing is caring!