മലപ്പുറത്തുകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ചു
മലപ്പുറം: മലപ്പുറം പൂരപ്പുഴ സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. മലപ്പുറം പൂരപ്പുഴ കെട്ടുങ്ങല്‍ ശ്മശാനത്തിന് സമീപത്തെ പരേതനായ കൂരിയില്‍ രവീന്ദ്രന്റെ മകള്‍ രവീണ (20)യെയാണ് ഇന്നലെ വൈകിട്ട് 5 മണിയോടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവ് വൈകിട്ട് വീട്ടില്‍ എത്തുമ്പോള്‍ പെണ്‍കുട്ടി കിടന്നിരുന്ന റൂം പൂട്ടിയ നിലയിലായിരുന്നു തുടര്‍ന്നു മുട്ടിവിളിച്ചിട്ടും തുറക്കാതിരുന്നതോടെയാണ് അയല്‍വാസികളെ അടക്കം വിളിച്ചു വാതില്‍ തുറന്നതോടെയാണ് പെണ്‍കുട്ടി മരിച്ച നിലയില്‍ ണപ്പെട്ടത്. എറണാംകുളം മഹാരാജാസ് കോളേജ് ബി എഡ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. അമ്മ: ശോഭന.സഹോദരന്:വിപിന്‍. മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ [...]