മലപ്പുറം പുറത്തൂരില്‍ രണ്ടു വയസ്സുകാരന് തോട്ടില്‍ വീണ് മരിച്ചു

മലപ്പുറം: തിരൂര്‍ പുറത്തൂരില്‍ രണ്ട് വയസ്കാരന് തോട്ടില്‍ വീണ് മരിച്ചു.പുറത്തൂര്‍ സ്വദേശി കുരിയന്‍ ഹൗസില്‍ സന്ദീപ് സവിത ദമ്പതികളുടെ മകന് ശിവരഞ്ചനാണ് തിങ്കളാഴ്ച രാവിലെയോടെ വീടിനു സമീപത്തെ തോട്ടില്‍ വീണ് മരിച്ചത്.കുട്ടി തോട്ടില്‍ മുങ്ങിതാഴുന്നതുകണ്ട പ്രദേശവാസികളാണ് കുട്ടിയെ കരക്കെത്തിച്ചത്.തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.ശ്രീനിക,ശിവാമൃത എന്നിവര്‍ സഹോദരിമാരാണ്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി