ഭാര്യയ്ക്കൊപ്പം ഉംറക്കുപോയ മലപ്പുറത്തുകാരന്‍ മദീനയില്‍ മരിച്ചു

ഭാര്യയ്ക്കൊപ്പം ഉംറക്കുപോയ മലപ്പുറത്തുകാരന്‍ മദീനയില്‍ മരിച്ചു

തേഞ്ഞിപ്പലം: ഭാര്യയ്ക്കൊപ്പം ഉംറ തീര്‍ഥാ ടനത്തിന് പോയ ചേളാരി സ്വദേശി മദീനയില്‍ മരിച്ചു. ചേളാരി വൈക്കത്ത് പാടം കോട്ടായി ഹസൈന്‍ (67) ആണ് മരിച്ചത്. ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയിരുന്നെങ്കിലും മരിച്ചു. മയ്യിത്ത് മദീനയില്‍ ഖബറടക്കും. ഭാര്യ: ആയിഷ. മക്കള്‍: സുബൈര്‍ , സജീന, സമീല, സലീന. മരുമക്കള്‍ : നസീര്‍, ആരിഫ്, സക്കീര്‍, റംല.

Sharing is caring!