വെള്ളി പൂശിയ സ്വര്‍ണം ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയിലും വിമാനത്തിന്റെ ശുചി മുറിയിലും സ്വര്‍ണം. കരിപ്പൂരില്‍ 87.08 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

മലപ്പുറം: വെള്ളി പൂശിയ സ്വര്‍ണം ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയിലും വിമാനത്തിന്റെ ശുചി മുറിയിലും സ്വര്‍ണം. കരിപ്പൂരില്‍ 87.08 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. കരിപ്പൂരില്‍ എയര്‍ഇന്ത്യ വിമാനത്തിന്റെ ശുചി മുറിയില്‍ നിന്നും ദുബായ് യാത്രക്കാരനില്‍ നിന്നുമായാണ് 87.08 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ഇന്ത്യ വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ നിന്നാണ് 1362 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. വിമാന ശുചീകരണ തൊഴിലാളികള്‍ക്കാണ് സ്വര്‍ണം ലഭിച്ചത്. ഇവര്‍ കസ്റ്റംസിനെ വിവരം അറിയിക്കുകയായിരുന്നു. പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. പിടികൂടിയ സ്വര്‍ണത്തിന് 69,32,580 രൂപ വിലലഭിക്കും. ദുബായില്‍ നിന്നെത്തിയ കാസര്‍ക്കോട് സ്വദേശി ഫയാസ് അഹമ്മദ് റനയില്‍ നിന്ന് 349 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. വെള്ളി പൂശിയ സ്വര്‍ണം ബാഗേജിലെ വസ്ത്രങ്ങള്‍ക്ക് ഇടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് പുത്തൂര്‍ ഇരട്ടകുളങ്ങര ജാസറില്‍ നിന്നാണ് 1082 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാലു ക്യാപ്സൂളായി ഒളിപ്പിച്ചു കടത്തുകയായിരുന്നു. പിടികൂടിയ സ്വര്‍ണത്തിന് മാര്‍ക്കറ്റില്‍ 50.52 ലക്ഷം രൂപ വിലവരും. അരലക്ഷം രൂപയാണ് ജാസിറിന് കള്ളക്കടത്ത് സംഘം വാഗാദാനം ചെയ്തിരുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ സിനോയി കെ. മാത്യുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ട് എം.പ്രകാശ് , ഇന്‍സ്‌പെക്ടര്‍ കപില്‍ദേവ് സൂരിറ എന്നിവരാണ സ്വര്‍ണക്കടത്ത് പിടികൂടിയത്.

RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]