മലപ്പുറം വളാഞ്ചേരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണ അന്ത്യം. ആതവനാട് പരിതി സ്വദേശി നസീഫ് അന്‍വര്‍ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കോളേജില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ സുഹൃത്തിനോടൊപ്പം ബൈക്കില്‍ ഇറങ്ങിയതായിരുന്നു. ഇതിന് ഇടയിലാണ് കാര്‍ത്തല മര്‍ക്കസിന് സമീപത്ത് വെച്ചു ഇവര്‍ സഞ്ചരിച്ച ബൈക്കും ലോറിയും തമ്മില്‍ കുട്ടി ഇടിച്ചു അപകടമുണ്ടായത്. അപകടത്തിന്റെ ആഘാതത്തില്‍ അന്‍വര്‍ റോഡിലേക്ക് തെറിച്ച് വീഴുകയും ലോറി അന്‍വറിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ നാട്ടുകാര്‍ നേതൃത്വത്തില്‍ സമീപത്തെ ആശുപത്രി എത്തിച്ചെങ്കിലുംജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]