മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ക്കായി വില്ക്കാന്കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് മങ്കടയില്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ക്കായി വില്ക്കാന്കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് മങ്കടയില്‍ പിടിയില്‍.
വാഹന പരിശോധനയ്ക്കിടെ അരിപ്രയില്‍ വച്ചാണ് വില്‍പ്പനയ്ക്കായി കൊണ്ടുവരികയായിരുന്ന എം.ഡി.എം.എയുമായി കുന്നപ്പള്ളി സ്വദേശി മുഹമ്മദ് ഷഹീലിനെ (22) അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വില്‍പ്പനയ്ക്കായി മങ്കടയിലേക്ക് വരുമ്പോഴായിരുന്നു അറസ്റ്റ്. 2.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ സി.കെ നൗഷാദ്, എ.എസ്.ഐമാരായ മുഹമ്മദ് സലീം, കൃഷ്ണദാസ്, എസ്.സി.പി.ഒ മുഹമ്മദ് ഫൈസല്‍, സി.പി.ഒമാരായ സമീര്‍, സുധീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. വരുംദിവസങ്ങളിലും വാഹന പരിശോധനയും ലഹരിക്കെതിരെയുള്ള ശക്തമായ നടപടികളും സ്വീകരിക്കുമെന്ന് എസ്.ഐ സി.കെ നൗഷാദ് അറിയിച്ചു.
അതേ സമയം ബംഗളൂരുവില്‍നിന്നും വന്‍തോതില്‍ എം.ഡി.എം.എ മലപ്പുറത്ത് എത്തുന്നുണ്ടെന്ന പോലൗസ് പറഞ്ഞു.
കടത്തിക്കൊണ്ടുവന്ന അതി മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി മൂന്നംഗ സംഘം കോട്ടക്കല്‍ പോലീസിന്റെ പിടിയിലായതും ദിവസങ്ങള്‍ക്ക് മുമ്പാണ്.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]