പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ ഹര്‍ജികളും യോജിപ്പിച്ച് സുപ്രീംകോടതിക്ക് മുന്നിലെത്തിക്കുന്നതിന് മുസ്‌ലിം ലീഗ് നേതൃത്വമേകുമെന്ന് കുഞ്ഞാലിക്കുട്ടി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ ഹര്‍ജികളും യോജിപ്പിച്ച് സുപ്രീംകോടതിക്ക് മുന്നിലെത്തിക്കുന്നതിന് മുസ്‌ലിം ലീഗ് നേതൃത്വമേകുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ ഹര്‍ജികളും യോജിപ്പിച്ച് സുപ്രീംകോടതിക്ക് മുന്നിലെത്തിക്കുന്നതിന് മുസ്‌ലിം ലീഗ് നേതൃത്വമേകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരായ ലീഗിന്റെ ഹര്‍ജി പ്രധാന ഹര്‍ജിയായി കേള്‍ക്കുമെന്നും മറ്റ് ഹര്‍ജിക്കാര്‍ തങ്ങളുടെ വാദം ലീഗ് അഭിഭാഷകര്‍ക്ക് കൈമാറണമെന്നുമുള്ള സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
രാജ്യത്തെയും സമുദായത്തെയും ബാധിക്കുന്ന വിഷയമായതിനാല്‍ പൗരത്വ ഭേദഗതിക്കെതിരായ പോരാട്ടം അതീവ ഗൗരവത്തോടെയാണ് ലീഗ് കാണുന്നത്. ഹര്‍ജികളില്‍ ലീഗിന്റെ വാദം വളരെ മെച്ചപ്പെട്ടതായിരുന്നു. കപില്‍ സിബലും ഹാരിസ് ബീരാനുമാണ് ലീഗിന് വേണ്ടി ഹാജരായത്. സുപ്രീംകോടതി ഉത്തരവാദിത്വം ഏല്‍പ്പിക്കുമ്പോള്‍ അതിന്റെ എല്ലാ പ്രധാന്യവും കണക്കിലെടുക്കും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഏക സിവില്‍ കോഡ് അടക്കമുള്ളവ ബി.ജെ.പി വീണ്ടും ചര്‍ച്ചയാക്കുന്നു. എല്ലാ വര്‍ഗീയ കുതന്ത്രങ്ങളെയും നിയമപരമായി നേരിടുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

 

Sharing is caring!