മലേഷ്യന്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി മേധാവികളുമായി ഡോ.ബഹാഉദ്ദീന്‍ നദ്വി കൂടിക്കാഴ്ച നടത്തി

മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി (ഐ.ഐ.യു.എം)യുടെ ഇസ്ലാമിക പഠന വിഭാഗം വകുപ്പ് മേധാവികളുമായി ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂടിക്കാഴ്ച നടത്തി.
ഇന്നലെ വാഴ്സിറ്റി കാമ്പസിലെ അബ്ദുല്‍ഹമീദ് അബൂസുലൈമാന് കുല്ലിയ്യ ഓഫ് ഇസ്ലാമിക് റിവീല്‍ഡ് നോളജ് ആന്‍ഡ് ഹ്യൂമന്‍ സയന്‍സസ് ആസ്ഥാനത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. 2014-മുതല്‍ അക്കാദമികമായി സഹകരിക്കുന്ന ഇരു സര്‍വകലാശാലകളുടെയും വിദ്യാഭ്യാസ പാഠ്യപദ്ധതികളും പരിഷ്കാരങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇരു സര്‍വകലാശാലകളിലെയും പഠനവകുപ്പുകള്‍ സംയുക്തമായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കാനും ധാരണയായി.
വകുപ്പ് മേധാവി. പ്രൊഫ. ഡോ. ശുക്റാന്‍ ബിന്‍ അബ്ദുല്റഹ്മാന്, ഡെപ്യൂട്ടി മേധാവി പ്രൊഫ. ഡോ. മുഹമ്മദ് നൂഹ് ബിന്‍ അബ്ദുല്‍ ജലീല്‍, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ് മേധാവി ഡോ. മുഹമ്മദ് സ്വബ്രി ബി. സകരിയ്യ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സയ്യിദ് മുഹമ്മദ് മുഹ്സിന് ഹുദവി, ഡോ. ജഅ്ഫര്‍ ഹുദവി പറമ്പൂര്, ഹാജി യൂസുഫ് അലി ബിന്‍ ഹാജി മുഹമ്മദ് ജോഹോര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
RECENT NEWS

സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞിരുന്ന പെൺകുട്ടി മാല വാങ്ങി നൽകി മന്ത്രി; ഫേസ്ബുക്കിൽ അനുഭവം പങ്കിട്ട് പിതാവ്
തിരുവനന്തപുരം: സ്വർണമാല നഷ്ടപ്പെട്ട് കരഞ്ഞുതളർന്ന തന്റെ മകൾക്ക് മന്ത്രി അബ്ദുറഹ്മാൻ പുതിയ സ്വർണമാല വാങ്ങി നൽകിയെന്ന പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. വിമൽ കുമാർ പിരപ്പൻകോട് എന്ന വ്യക്തിയാണ് ഫേസ്ബുക്കിൽ തന്റെ അനുഭവം വിവരിച്ചത്. [...]