മലപ്പുറം പാതയ്ക്കരയിലെ എം.ഡി.എം.എ: മുഖ്യപ്രതി പിടിയില്‍

പെരിന്തല്‍മണ്ണ-പാതായ്ക്കര വളവിനു സമീപം സ്കൂട്ടറില്‍ വില്‍പ്പനക്കെത്തിച്ച 25 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി താഴേക്കോട് അരക്കുപറമ്പ് സ്വദേശി മുഹമ്മദ് ഫാസിലിനെ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. കരിങ്കല്ലത്താണി 55-ാം മൈല്‍ സ്വദേശി വടശേരിപ്പുറം കൊടക്കാട് സല്‍മാനുല്‍ ഫാരിസി (26) നെയാണ് പെരിന്തല്‍മണ്ണ സി.ഐ സി.അലവിയും സംഘവും അറസ്റ്റ് ചെയതത്. കഴിഞ്ഞ ദിവസം ജില്ലയില്‍ എം.ഡി.എം.എ വില്‍പ്പന നടത്തുന്ന
സംഘത്തിലെ മുഹമ്മദ് ഫാസിലിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സല്‍മാനുല്‍ ഫാരിസ് ചെന്നൈയില്‍ നിന്നു എംഡിഎംഎ നാട്ടിലെത്തിക്കുന്ന മുഖ്യസൂത്രധാരനാണെന്നും ഇത്തരം എംഡിഎംഎ ചില്ലറവില്‍പ്പനയ്ക്കായി
തനിക്കും മറ്റും കമ്മീഷന് വ്യവസ്ഥയില്‍ കൈമാറുകയാണ് ചെയ്യാറുള്ളതെന്നും പ്രതി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസിനെ നാട്ടുകല്ലില്‍ വച്ച് ജില്ലാപോലീസ് മേധാവി എസ്.സുജിത്ത്ദാസ്, പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.ഐ സി.
അലവി, എസ്ഐ യാസിര്‍, എ.എസ്.ഐ ബൈജു, എസ്.സി.പി.ഒ കെ.എസ് ഉല്ലാസ്്, സി.പി.ഒമാരായ ഷജീര്‍, അജിത്കുമാര്‍, ഷാലു, സല്മാന് എന്നിവരടങ്ങുന്ന സംഘം പ്രതിയെ പിടികൂടിയത്.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]