മെക്കാനിക് കാറിനകത്ത് മരിച്ച നിലയില്‍

മഞ്ചേരി : വാഹന മെക്കാനിക്കിനെ വര്‍ക് ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ട നാനോ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാപ്പനങ്ങാടി കരിവാന്പുരക്കല് അയ്യപ്പന്റെ മകന് ശശികുമാര്‍ (45)നെയാണ് കോട്ടക്കല്‍ കാവതിക്കുളത്തെ വര്‍ക് ഷോപ്പിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു വര്‍ഷത്തോളമായി വീട്ടുകാരുമായി പിണങ്ങി ശശികുമാര്‍ വര്‍ക് ഷോപ്പില്‍ കഴിഞ്ഞു വരികയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലര മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത് എസ് ഐ ഓസ്റ്റിന്‍ ജി ഡന്നിസന് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. മാതാവ് : നളിനി, ഭാര്യ : സരിത. മക്കള്‍ : ശാരിക, ശിശിര. സഹോദരങ്ങള്‍ : ഷാജു, സുഭാഷ്, സുനിത.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]