പരപ്പനങ്ങാടി പോക്സോ കോടതി നിർമാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു

പരപ്പനങ്ങാടി കോടതി സമുച്ചയത്തിൽ പുതിയ പോക്സോ കോടതിയുടെ കെട്ടിട നിർമാണത്തിന് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. പി. എ മജീദ് എം. എൽ. എ അറിയിച്ചു. എം. എൽ. എ നൽകിയ പ്രൊപ്പോസൽ പ്രകാരമാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നൽകിയത്. നിലവിലുള്ള കോടതി ബാർ അസോസിയേഷൻ ഹാൾ കെട്ടിടത്തിലാണ് പുതിയ നിർമാണം നടക്കുക. നേരത്തെ മജിസ്‌ട്രേറ്റ് കോടതി, മുൻസിഫ് കോടതി എന്നിവക്ക് ആധുനിക രീതിയിലുള്ള, പരിസ്ഥിതി സൗഹൃദമായ കെട്ടിടം നിർമിക്കുന്നതിന് 25 കോടി രൂപയുടെ അനുമതി ലഭിച്ചിരുന്നു. ഇതിനു പുറമെയാണ് പോക്സോ കോടതിക്ക് 25 ലക്ഷം രൂപയുടെ അനുമതി കൂടി ലഭിച്ചത്. സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എം. എൽ. എ പറഞ്ഞു.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]