മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ മൂന്നു വയസ്സുകാരന് കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ മൂന്ന് വയസ്സുകാരന് കിണറ്റില്‍ വീണ് മരിച്ചു. വളാഞ്ചേരി കഞ്ഞിപ്പുര സ്വദേശി പല്ലിക്കാട്ടില്‍ നവാഫിന്റെ മകന് ഹനീനാണ് മരണപ്പെട്ടത്. ബുധനാഴച ഉച്ചക്ക് 12:30 നാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയാണ് കുട്ടിയെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്. വളാഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കഞ്ഞിപ്പുര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മാതാവ്:നിഷ്മ സിജിലി. സഹോദരന്: ഫഹദ്
RECENT NEWS

മലപ്പുറത്തെ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് സമാപനം
മലപ്പുറം: സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന വികസന പ്രവർത്തനങ്ങൾക്ക് വേണ്ടത് ഒന്നിച്ചുള്ള പ്രവർത്തനമെന്ന് പി. നന്ദകുമാർ എം.എൽ.എ. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന [...]