എം.ഡി.എം.എയുമായി നാലുപേര്‍ മലപ്പുറം മേലാറ്റൂരില്‍ പിടിയില്‍

എം.ഡി.എം.എയുമായി നാലുപേര്‍ മലപ്പുറം മേലാറ്റൂരില്‍ പിടിയില്‍

പെരിന്തല്‍മണ്ണ : വില്‍പ്പനക്കായി കൊണ്ടുവരികയായിരുന്ന എം.ഡി.എം.എയുമായി നാല് പേര്‍ മേലാറ്റൂര്‍ പോലീസിന്റെ പിടിയില്‍. സംസ്ഥാന സര്‍ക്കാറിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി മണിയാണീരിക്കടവ് പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് മലപ്പുറം കരിഞ്ചാംപടി സ്വദേശികളായ നാല് പേരെ മേലാറ്റൂര്‍ പോലീസ് പിടികൂടിയത്.ഇവരില്‍ നിന്നും 32.72 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു.
മലപ്പുറം കരിഞ്ചാംപടി സ്വദേശികളായ കരുവള്ളി ഷഫീഖ് (28), കരുവള്ളി മുബഷിര്‍ ( 31 ) ഒളകര റിഷാദ് (34) മച്ചിങ്ങല്‍ ഉബൈദുള്ള ( 32 ) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മേലാറ്റൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.ഷാരോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് പ്രതികള്‍ പിടിയിലായത്.മേലാറ്റൂര്‍ എസ്.ഐ സി.സനീത്, എഎസ് ഐ ജോര്‍ജ് കുര്യന്‍, സി.പി.ഒ മാരായ സുര്‍ജിത്, രാജേഷ്, എസ്.സി.പി.ഒ മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, നിതിന്‍ ആന്റണി, ഹോം ഗാര്‍ഡ് ജോണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിയിലായത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതി റിമാന്റ് ചെയ്തു.

Sharing is caring!