മലപ്പുറം ജില്ലയില്‍ 49 ഇടങ്ങളില്‍ സ്ഥാപിച്ച എഐ കാമറകള്‍ ഉടന്‍ ഫൈന്‍ ഈടാക്കി തുടങ്ങും
മലപ്പുറം: സേഫ് കേരള പദ്ധതിയില്‍ മലപ്പുറം ജില്ലയില്‍ 49 ഇടങ്ങളില്‍ സ്ഥാപിച്ച എ.ഐ (നിര്‍മ്മിത ബുദ്ധി) കാമറകള്‍ ഉടന്‍ ഫൈന്‍ ഈടാക്കിത്തുടങ്ങും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററില്‍ നിന്നുള്ള വാഹനങ്ങളുടെ ഡാറ്റയും കാമറ വഴി ലഭിക്കുന്ന വിവരങ്ങളും വിശകലനം ചെയ്യുന്നതിലെ സോഫ്റ്റ്വെയര്‍ പ്രശ്‌നങ്ങളാണ് ഫൈന്‍ ഈടാക്കുന്നത് നീളാന്‍ കാരണം. നിലവില്‍ നടത്തുന്ന ട്രയല്‍ റണ്ണില്‍ പ്രശ്‌നങ്ങളില്ല. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ഏപ്രിലിലാണ് ജില്ലയില്‍ കാമറകള്‍ സ്ഥാപിച്ചത്. സെപ്തംബറോടെ ഫൈന്‍ ഈടാക്കി തുടങ്ങുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു.എ.ഐ കാമറകള്‍ ശേഖരിക്കുന്ന ദൃശ്യങ്ങള്‍ കോട്ടയ്ക്കലിലെ മോട്ടോര്‍വാഹന വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്മെന്റ് കണ്‍ട്രോള്‍ റൂമില്‍ പരിശോധിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഉത്തരവ് ലഭിക്കും മുറയ്ക്ക് പിഴ നോട്ടീസ് അയച്ചു തുടങ്ങും.
കോഴിക്കോട് അടക്കം പല ജില്ലകളിലും എ.ഐ കാമറകളിലൂടെ ഫൈന്‍ ഈടാക്കി തുടങ്ങിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ക്കുള്ള പിഴ, ചിത്രങ്ങള്‍ ഉള്‍പ്പെടെ വാഹന ഉടമയുടെ പേരില്‍ നോട്ടീസായി ലഭിക്കും. പിഴ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ 30 ദിവസത്തിനുള്ളില്‍ അടയ്ക്കണം. ഇതല്ലെങ്കില്‍ കേസ് കോടതിയിലേക്ക് കൈമാറും. 200 മീറ്റര്‍ ദൂരപരിധിയിലുള്ള നിയമലംഘനങ്ങള്‍ പോലും കാമറയ്ക്ക് കണ്ടെത്താനാവും. പ്രോഗ്രാം ചെയ്തിട്ടുള്ള നിയമലംഘനങ്ങള്‍ കണ്ടാല്‍ ചിത്രം പകര്‍ത്തും. രാത്രിയിലും പകലും ഒരുപോലെ പ്രവര്‍ത്തിക്കാനാവും.സൗരോജ്ജമാണ് ഉപയോഗിക്കുന്നത്. സിം കാര്‍ഡ് ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് വഴി നിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ വാഹന്‍ സോഫ്റ്റുവെയറില്‍ എത്തുന്നതോടെ പിഴ ചെലാന്‍ തയ്യാറാക്കും. കെല്‍ട്രോണ്‍ ചുമതലപ്പെടുത്തിയ ജീവനക്കാരാണ് നോട്ടീസ് അയക്കുക. ജില്ലയില്‍ ഇതിനുള്ള ജീവനക്കാരുടെ നിയമനവും പൂര്‍ത്തിയാവാനുണ്ട്.
RECENT NEWS
കണ്ണന് ദേവന് ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ പൂക്കള മത്സരം
മലപ്പുറം: ഓണക്കാലത്ത് ടാറ്റാ ടീ കണ്ണന് ദേവന് ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ പൂക്കള മത്സരം ഒരുക്കുന്നു. എന്റെ അത്തപ്പൂക്കളം എന്ന പേരിലുള്ള മത്സരത്തില്‍ പൂക്കളമൊരുക്കിയ ശേഷം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വീഡിയോ തയാറാക്കി [...]