പിക്കപ്പ് ലോറിയിടിച്ച് മലപ്പുറത്തെ 20കാരനായ ബൈക്ക് യാത്രികന് മരിച്ചു

മഞ്ചേരി: ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുല്ലൂര്‍ ഹാഫ് കിടങ്ങഴി വല്ലാഞ്ചിറ ഉസ്മാന്റെ മകന് നൂറുദ്ദീന്‍ (20) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ മഞ്ചേരി ചെട്ടിയങ്ങാടിയിലാണ് അപകടം. മഞ്ചേരിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന നൂറുദ്ദീന്റെ ബൈക്കില്‍ എതിരെവന്ന പിക്കപ്പ് ലോറി ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാടുകാര് പരിക്കേറ്റ നൂറുദ്ദീനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാതാവ്: ഉമ്മുസല്‍മ. സഹോദരങ്ങള്‍: മുഹമ്മദ് സാബിത്ത്, അര്‍ഷല്‍. എസ് ഐ കെ ബഷീര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]