ബീഡി വലിച്ചതിനെ ചൊല്ലി തര്‍ക്കം. മലപ്പുറത്ത് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി

ബീഡി വലിച്ചതിനെ ചൊല്ലി തര്‍ക്കം. മലപ്പുറത്ത് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവ് ബീഡി വലിച്ചതിനെ ചൊല്ലി തര്‍ക്കം. ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തി.
മലപ്പുറം മഞ്ചേരി മേലാക്കം കോഴിക്കാട്ട്കുന്നിലാണ് ഭാര്യ 65കാരനായ ഭര്‍ത്താവിനെ കുത്തികൊലപ്പെടുത്തിയത്. മേലാക്കം നാരങ്ങാ തൊടി കുഞ്ഞി മുഹമദ്( 65) നെയാണ് ഭാര്യ നഫീസ(54) കറി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ഇന്നു രാവിലെ 10.30 തോടെയാണ് സംഭവം. വാക്ക് തര്‍ക്കത്തിനിടെ കത്തിയെടുത്തു കുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. നഫീസയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ബഹളം കേട്ട് എത്തിയ അയല്‍വാസികള്‍ എത്തിയ മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11 മണിയോടെ മരണപ്പെടുകയായിരുന്നു. ഇന്നലെ രാവിി െവീട്ടില്‍ നിന്നും പുറത്തിറങ്ങിയ കുഞ്ഞഹമ്മദ് തൊട്ടടുത്ത കടയില്‍ പോയി ബീഡി വലിച്ച ശേഷം ിരികെ വീട്ടിലേക്ക് വന്നപ്പോള്‍ മുറ്റത്ത് കറിക്കത്തിയുപയോഗിച്ച് ചേമ്പിന്‍തണ്ടു മുറിക്കുകയായിരുന്നു ഭാര്യ നഫീസ. ബീഡിയുടെ മണം അനുഭവപ്പെട്ട
നഫീസ ഭര്‍ത്താവുമായി വഴക്കായി. ഇരുവരുടേയും സംസാരം അതിരുവിടുന്ന സാഹചര്യം വ്ന്നതോടെ ദേഷ്യം വന്ന ഭര്‍ത്താവ് കുഞ്ഞിമുഹമ്മദ് മുറ്റത്തുണ്ടായിരുന്ന വടിയെടുത്ത് ഭാര്യ നഫീസയെ അടിച്ചു. ഇതോടെ കലിവന്ന നഫീസ കയ്യിലുണ്ടായിരുന്ന കറി കത്തികൊണ്ട് ഭര്‍ത്താവിനെ കുത്തുകയായിരുന്നു. ശബ്ദം കേട്ട് വീട്ടിനകത്തുണ്ടായിരുന്ന മകന്‍ പുറത്തേക്ക് ഓടിയെത്തി. മകനും അയല്‍വാസികളും ചേര്‍ന്ന് കുഞ്ഞഹമ്മദിനെ മഞ്ചേരി യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലതു പുറത്തേറ്റ കുത്ത് ശ്വാസകോശത്തിനേല്‍പ്പിച്ച മുറിവാണ് മരണകാരണമെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. നഫീസക്ക് നേരിയ മാനസിക അസ്വാസ്ഥ്യമുള്ളതായും ഇതിന് ചികിത്സ ചെയ്തു വരുന്നതായും പോലീസ് പറഞ്ഞു. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കുത്താനുപയോഗിച്ച കത്തി രണ്ടുദിവസം മുമ്പാണ് മൂര്‍ച്ച കൂട്ടി കൊണ്ടു വന്നത്. കുത്തിമുഹമ്മദിന്റെ രണ്ടാം ഭാര്യയാണ് നഫീസ. ആദ്യ വിവാഹത്തിലെ ഭാര്യയെ 23 വര്‍ഷത്തെ ബന്ധത്തിന് ശേഷം മൊഴിചൊല്ലിയിരുന്നു. ആദ്യ വിവാഹത്തില്‍ കുട്ടികളില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴ്ാഴ്ച്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഉച്ചയോടെ മേലാക്കം ജുമാമസ്ജിദില്‍ ഖബറടക്കും. മക്കള്‍: നാദിയ, നിയാസ്, നാഷിദ്, നാദിര്‍ഷ. മരുമകന്‍: ജാഫര്‍. സഹോദരങ്ങള്‍: ആമിന, ഹഫ്‌സത്ത്, മറിയുമ്മ, ആയിഷ, പരേതരായ ഉമ്മര്‍, മുഹമ്മദ്, അഷ്‌റഫ്, അബൂബക്കര്‍, ഖദീജ.

 

Sharing is caring!