മലപ്പുറം പൂക്കയില്‍ ഓട്ടോറിക്ഷ ബസ്സിടിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

മലപ്പുറം പൂക്കയില്‍ ഓട്ടോറിക്ഷ ബസ്സിടിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

തിരൂര്‍: ഓട്ടോ റിക്ഷ സ്വകാര്യ ബസ്സിടിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറടക്കം 4 പേര്‍ക്ക് പരുക്ക്.
തിരൂര്‍ പൂക്കയില്‍ സീന വില്ലയില്‍ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരണപ്പെട്ടത്. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന മരുമകള്‍ നസീബ (31), ഇവരുടെ മക്കളായ ഷഹ്ഫിന്‍ (6) , സിയാ ഫാത്തിമ (4), ഓട്ടോ ഡ്രൈവര്‍ നടുവിലങ്ങാടി ആനപ്പടി കണ്ണച്ചമ്പാട്ട് മുജീബ് (40) എന്നിവരെ തലക്കേറ്റ സാരമായ പരുക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വ വൈകിട്ട് 4.30 ഓടെ താഴെ പാലം സ്റ്റേഡിയത്തിന് സമീപത്തു വെച്ചാണ് പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികില്‍സക്കു ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലൈലയുടെ മൃതദേഹം ബുധനാഴ്ച തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും പോസ്റ്റുമോര്‍ട്ട ശേഷം കബറടക്കം നടക്കും. മക്കള്‍: ഷാജിത്ത്, ജിഫ്ല്‍, സിനി. മരുമക്കള്‍: ഷാജഹാന്‍, നസീബ, നദീറ

 

Sharing is caring!