ദയാഭായിയുടെ സമരത്തിന് ഐക്യദാർഢ്യവുമായി എം.എസ്.എഫ്

ദയാഭായിയുടെ സമരത്തിന് ഐക്യദാർഢ്യവുമായി എം.എസ്.എഫ്

എൻഡോസൾഫാൻ ദുരിത ബാധിതരായരോട് സർക്കാരിന്റെ ഭാഗത്തുനിന്നും തുടരെ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയ്ക്കെതിരെ മനുഷ്യാവകാശ പ്രവർത്തക
ദയാഭായിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എം.എസ്.എഫ്.

സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുകയും, സെക്രട്ടറിയേറ്റിന് മുമ്പിൽ തുടരുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിൽ സമരസമിതി നേതാക്കൾക്കൊപ്പം ഉപവാസമിരിക്കുകയും ചെയ്തു.
കടുത്ത ആരോഗ്യ പ്രശ്നങ്ങളാൽ നിരാഹാരം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തുടരുന്ന
ദയാഭായിയുമായി എം.എസ്.എഫ് നേതാക്കൾ സംസാരിച്ചു.

വിഷയം ഏറ്റെടുക്കാൻ ആദ്യമായി എം എസ് എഫ് രംഗത്തു വന്ന വിദ്യാർത്ഥി സംഘടന എന്നനിലക്ക് എം.എസ്.എഫിനെ അഭിവാദ്യം ചെയ്യുന്നതായും തുടർ സമരങ്ങളിൽ മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തതായും എം.എസ്.എഫ് നേതാക്കൾ പറഞ്ഞു.

സംസ്ഥാനത്തിന്റെ അധികാര ശിലാ കേന്ദ്രത്തിന് മുൻപിൽ നടത്തുന്ന സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നിട്ടും 81 കാരിയായ ദയാഭായിയുടെ ആവശ്യങ്ങൾക്ക് മുമ്പിൽ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ സമരം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസും ജനറൽ സിക്രട്ടറി സി കെ നജാഫും പറഞ്ഞു.

ഇത് കേരളത്തിൻറെ മനസ്സാക്ഷി ഏറ്റെടുക്കേണ്ട സമരമാണെന്നും
ദയയുടെ ദേവത നിരാഹാരമിരിക്കുന്നത് ഈ വയോ വൃദ്ധക്ക് വേണ്ടിയല്ല നാളെത്തെ ഒരു തലമുറയ്ക്ക് വേണ്ടിയാണെന്നും
സംസ്ഥാനത്തിന്റെ അതിർത്തി പങ്കിടുന്ന ജില്ലയായ കാസർകോടിനെ എല്ലാ അർത്ഥത്തിലും തടയുന്ന ഇടത് ഗവൺമെന്റിന്റെ സമീപനത്തെ വളർന്നു വരുന്ന വിദ്യാർത്ഥികളാണ് ചെറുക്കാൻ മുൻപന്തിയിൽ നിൽക്കേണ്ടതെന്നും അതിനാലാണ് സമരം വിദ്യാർത്ഥി സംഘടന എന്ന നിലക്ക് എം.എസ്.എഫ് ഏറ്റെടുത്തതെന്നും ഇവർ കൂട്ടിച്ചേർത്തു.

ചർച്ചയ്ക്ക് വിളിച്ച് കേരള സർക്കാർ ദയാഭായിയെ പിന്തിരിപ്പിക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ തന്നെ കാണാൻ വന്ന മന്ത്രിമാരെ ചൂണ്ടി പറഞ്ഞത്
‘ഇത് ദയാഭായിയുടെ സമരമാണ് സമരം വിജയിച്ചേ പിന്നോട്ട് പോകു’ എന്നാതാണ് ആ പോരാട്ട വീര്യത്തെ ഉൾകൊള്ളാൻ സർക്കാർ ഇനിയെങ്കിലും തയ്യാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യദാർഢ്യവുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നാവാസിനോടൊപ്പം ജനറൽ സെക്രട്ടറി സി.കെ നജാഫ്, ട്രഷറർ അഷ്ഹർ പെരുമുക്ക്, വൈസ് പ്രസിഡന്റ് റംഷാദ് പള്ളം, സെക്രട്ടറി ബിലാൽ റഷീദ്, നൗഫൽ കുളപ്പട, ഉവൈസ് ഫൈസി പതിയങ്കര, ഷാൻ പാങ്ങോട്, മുഹമ്മദ് സുഹൈൽ, അൻസൽ കരമന, മുഹമ്മദ് അഷിഖ്, മുഹമദ് അജിൻ, യൂത്ത് ലീഗ് നേതാക്കളായ ഹാരിസ് കരമന, ഫറാസ് മറ്റാപ്പള്ളി എന്നിവർ പങ്കെടുത്തു.

Sharing is caring!