സ്വകാര്യ ബസ്സും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മലപ്പുറത്തെ 34കാരന് മരിച്ചു

തിരൂര്‍: സ്വകാര്യ ബസ്സും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു കൂടെ സഞ്ചരിച്ച ഭാര്യക്ക് പരുക്കേറ്റു.
വളളിക്കുന്ന് അത്താണി പടിതൊട്ടിയില് മണ്ണേങ്ങര ഡോ. വിജയന്റെ മകന് വിമിത്ത് (34) ആണ് മരണപ്പെട്ടത്. തിരൂര്‍ താഴെ പാലം ബൈപാസില്‍ വെച്ചാണ് അപകടം നടന്നത്. ഭാര്യ ഷെജിക്ക് കോയമ്പത്തൂരില്‍ വച്ച് പരീക്ഷക്ക് പോയി തിരിച്ചു വീട്ടില്‍ വരുന്നതിനിടെയാണ് അപകടം. സാരമായി പരുക്കേറ്റ വിമിത്തിനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഷെജിയാണ് ഭാര്യ.അമ്മ: തിലകം. സഹോദരന് : വിജിത്ത്
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]