മലപ്പുറം പൂക്കയില്‍ കാര്ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് മരിച്ചു

തിരൂര്‍: നിയന്ത്രണം വിട്ട കാര്ബൈക്കില് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തിരൂര്‍ പൂക്കയില്‍ മങ്ങാട് പുതിയകത്തു റഹീമിന്റെ മകന് യഹ് യ(25) ആണ് മരിച്ചത്.ഇന്നലെ അര്‍ദ്ധരാത്രിയോടെ പയ്യനങ്ങാടിയിലാണ് അപകടം. പയ്യനങ്ങാടി ഇല്ലത്തുപടിയില്‍ കടയില്‍
നിന്നും സാധനം വാങ്ങി കൂട്ടുകാരന് ഉനൈസിനെ വീട്ടിലേക്ക് കൊണ്ടു പോകുമ്പോള്‍ കോട്ടക്കല്‍
ഭാഗത്തു നിന്നും വന്ന കാര്ബൈക്കില് ഇടിച്ചു കയറുകയായിരുന്നു. ഉനൈസ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. യഹ് യയെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ആറ് മണിയോടെ മരണപ്പെട്ടു. താഹിറയാണ് മാതാവ്, റംഷിദ, റജിത, റാഫിത, ജനാന തെസ്നി എന്നിവര്‍ സഹോദരിമാരാണ്.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]