മലപ്പുറത്ത് യുവതി കുഴഞ്ഞ് വീണു മരിച്ചു

തിരൂരങ്ങാടി: യുവതി കുഴഞ്ഞു വീണു മരിച്ചു. കൊടിഞ്ഞി പയ്യോളി വെളുത്തംവീട്ടില്‍ ജുനൈസിന്റെ ഭാര്യ നസീറ(30)ആണ് മരിച്ചത്. മക്കള്‍: മുഹമ്മദ് ജസല്‍, ഐസം, പിതാവ്: വളാഞ്ചേരി സ്വദേശി പരേതനായ ഉമ്മര്‍, മാതാവ്: ആയിശ, സഹോദരങ്ങള്‍: അസ്‌ക്കര്‍, സമീറ. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പൊസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ ഖബറടക്കും.
ബൈക്ക് ഇടിച്ച് വിദ്യാർത്ഥി മരിച്ചു
മഞ്ചേരി പന്തല്ലൂര് ആമക്കാട് അരിച്ചോലയിൽബൈക്ക് ഇടിച്ച് വിദ്യാർത്ഥി മരിച്ചു. റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് പന്തല്ലൂർ പരുത്തിക്കുത്ത് വീട്ടിൽ ഫൈസൽമാൻ മുഹമ്മദ് ഷിബിൻ ( ഒമ്പത്) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
അരിച്ചോല സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മരണപ്പെട്ട ഷിബിൻ.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]