മലപ്പുറം കരിമ്പുഴയില്‍ മൊബൈലില്‍ കണ്ട അശ്ലീല വീഡിയോയെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍
മലപ്പുറം: അസ്വാഭാവിക മുങ്ങി മരണമായി അവസാനിക്കുമായിരുന്ന കേസ് കൊലപാതകമാണെന്ന് തെളിയിച്ച് പ്രതികളെ പിടികൂടി എടക്കര പോലീസ്. എടക്കര കരിമ്പുഴ പുന്നപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപകനെ കൊല ചെയ്തതെന്ന് തെളിയിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. മുണ്ടേരി ഗവ സ്‌കൂളിലെ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.കൊലപാതകത്തില്‍ പ്രതികളായ ഉദിരകുളം സ്വദേശി ബിജു എന്ന കമ്പി ബിജു(54), ഇയാളുടെ കാമുകി മൂത്തേടം എറയംതാങ്ങി കോളനി സ്വദേശിയായ ലത(37) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
എടക്കര ബിവറേജസില്‍ മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുമ്പാണ് മൂവരും തമ്മില്‍ പരിചിതരാകുന്നത്.സംഭവ ദിവസം സെപ്റ്റംബര്‍ ഏഴിന് മൂവരും എടക്കര കാറ്റാടി പാലത്തിന് അടിയില്‍ താമസ്സിച്ചുവരുന്ന ലതയുടെ വീട്ടില്‍ വച്ച് മദ്യപിച്ചു. തുടര്‍ന്ന് ബാബുവിന്റെ മൊബൈലില്‍ കണ്ട അശ്ലീല വീഡിയോയെ ചൊല്ലി മൂവരും തര്‍ക്കത്തിലായി.ഇതിനിടെ കയ്യില്‍ കരുതിയ മരവടി കൊണ്ട് ബിജു ബാബുവിന്റെ തലക്ക് അടിച്ചു. അടിയുടെ ആഘാതത്തില്‍ കുഴഞ്ഞ് വീണ ബാബുവിനെ ഇരുവരും ചേര്‍ന്ന് വലിച്ചിഴച്ചു പുന്നപുഴയിലെ കുത്തൊഴുക്കില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ബാബുവിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, പണമടങ്ങിയ പേഴ്സ്, കണ്ണട എന്നിവയും ഇവര്‍ അപഹരിച്ചു. 6 ദിവസം കഴിഞ്ഞ് സെപ്തംബര്‍ 13ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെ നിലമ്പൂര്‍ കരിമ്പുഴ പാലത്തിന് സമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് എടക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സെപ്തംബര്‍ എട്ടിനു് സഹോദരി നല്‍കിയ കേസ് പൂക്കോട്ടുംപാടം പോലീസ് അന്വേഷിച്ചു വരവെയാണ് പുന്നപ്പുഴയില്‍ ബാബുവിന്റെ മൃതദേഹം പൊങ്ങിയത്. മരണത്തില്‍ സംശയം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍
ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം എടക്കര ഇന്‍സ്പെക്ടര്‍ ശാസ്ത്രീയമായി അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ സൈബര്‍ അന്വേഷണമാണ് പ്രതികളിലേക്ക് വിരല്‍ ചൂണ്ടിയത്. ബാബുവിനെ കാണാതായ ദിവസം ഫോണ്‍ എടക്കര ടവറിന്റെ പരിധിയിലായത് പോലീസിന് തുണയായി. അസ്വാഭാവിക മുങ്ങി മരണമായി അവസാനിക്കുമായിരുന്ന കേസാണ് എടക്കര പോലീസ് ശാസ്ത്രീയവും പഴുതടച്ചുള്ള അന്വേഷണ മികവിലൂടെ കൊലപാതകമെന്ന് കണ്ടെത്തിയത്. എടക്കര സിഐ എന്‍ ബി ഷൈജു , സബ് ഇന്‍സ്പെക്ടര്‍ പി എസ് മണി, സിപിഒ മാരായ മുജീബ്, എം. എല്‍ ശരത്ചന്ദ്രന്‍ , അരുണ്‍, ശ്രീജ എസ് നായര്‍ , സാബിര്‍അലി, ഷൈനി എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
RECENT NEWS
എസ് എഫ് ഐയുടെ മുന്‍ വനിതാ നേതാവിന് മാര്‍ക്ക്ദാനം ചെയ്ത കാലിക്കറ്റ് സര്‍വ്വകലാശാല നടപടി ഗവര്‍ണര്‍ റദ്ദാക്കി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല വിമന്‍സ് സ്റ്റഡീസ് വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന എസ്എഫ്ഐയുടെ മുന്‍ വനിത നേതാവ് കെ. ഡയാനക്ക് മാര്‍ക്ക്ദാനം ചെയ്ത കാലിക്കറ്റ് സര്‍വ്വകലാശാല നടപടി ഗവര്‍ണര്‍ [...]