80ലക്ഷംയുടെ മയക്കുമരുന്ന് കടത്ത്; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍

80ലക്ഷംയുടെ മയക്കുമരുന്ന് കടത്ത്; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍

മലപ്പുറം: 80 ലക്ഷംരൂപ വില വരുന്ന മയക്കുമരുന്ന് കടത്തിയ കേസില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയിലായി. മലപ്പുറം താനൂര്‍ കെ.പുരം മുളന്തലപ്പാട് രവീന്ദ്രന്‍ (47)ആണ് പിടിയിലായത്. അന്തര്‍ സംസ്ഥാന ബസ് ഡ്രൈവറാണ് ഇദ്ദേഹം. നേരത്തെ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളുടെ പങ്ക് വ്യക്തമായത്. ബംഗളുരൂ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം രവീന്ദ്രനെ ഉപയോഗിച്ച് പത്തു തവണ ലഹരി കേരളത്തിലേക്ക് കടത്തിയതായി പോലീസിന് വിവരം ലഭിച്ചു. രാത്രി സര്‍വ്വീസ് നടത്തുന അന്തര്‍ സംസ്ഥാന ബസുകളില്‍ പരിശോധന കുറവായതിനാലാണ് ലഹരി കടത്ത് സംഘം ഈ മാര്‍ഗം ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ്, ഇന്‍സ്പക്ടര്‍ മനോജ്, നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

 

 

Sharing is caring!