നബിദിന റാലിക്ക് ഈ വര്‍ഷവും രാജന്റെ മധുര പാനീയം

ചെറുമുക്ക് ; തെങ് കയറ്റ തൊഴിലാളിയും പ്രദേശത്തെ കര്‍ഷകനുമായ മുളമൂക്കില്‍ രാജന്റെ കുടുംബം ഈ വര്‍ഷവും നബിദിന ഘോഷയാത്രക്ക് മധുരം ചെറുമുക്ക് വെസ്റ്റിലെ ഇരു വിഭാഗം സുന്നി പ്രവര്‍ത്തകരുടെ നബിദിന റാലിക്കാണ് മധുരം നല്‍കിയത് , കഴിഞ്ഞ പണ്ട്രണ്ടു വര്‍ഷക്കാലായി മത മൈത്രിക്ക് മാത്രകായായി കൊണ്ടിരിക്കുന്നു രാജനും കുടുംബവും , പ്രകൃതി മനോഹരമായ ആമ്പല്പാടത്തിലൂടെയുള്ള റോഡരികിലൂടെ നീങ്ങിയ ഘോഷയാത്ര വളരെ മനോഹരമായിരുന്നു ,നിരവിധി വീടുകളില്‍ സ്വീകരണം നല്‍കുകയും ചെയ്തു,രാവിലെ ഏഴര മണിക്ക് മമ്പാഉല്‍ ഉലൂം മദ്രസാ പ്രസിഡണ്ട് വി പി മജീദ് ഹാജി പതാക ഉയര്‍ത്തിയതിനു ശേഷം തുടങ്ങിയ ഘോഷയാത്ര ഉച്ചക്ക് ഒരു മണിക്ക് അവസാനിപ്പിച്ചു , തുടര്‍ന്ന് മൗലീദ് പാരായണവും ഭക്ഷണ വിതരണവും നടന്നു , വൈകുന്നേരം വിദ്യാര്‍ത്ഥികളുടെ ഗാന വിരുന്നും ഉണ്ടായിരുന്നു. മദ്രസാ ആദ്യാപകരായ വി ടി മുഹമ്മദ് ഹസ്സന് കെ നിസാര്‍, ഷാജഹാന് മൗലവി
മദ്രസ കമ്മറ്റി ഭാരവാഹികളായ സെക്രട്ടറി വി പി അബൂബക്കര്‍ സിദീഖ്, എ കെ സലാം , കരുമ്പില്‍ അഷ്റഫ് , എ കെ ഉവൈസ് ,സി പി സാക്കിര്‍ ,കരുമ്പില്‍ കാലിദ് , ടി ഹബീബ് , കരുമ്പില്‍ ശരീഫ്, നേച്ചിക്കാട്ട് സുബൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]