ബൈക്കില്‍ കഞ്ചാവ് കടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍

ബൈക്കില്‍ കഞ്ചാവ് കടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍

തിരൂര്‍:ബൈക്കില്‍ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ തിരൂര്‍ എക്‌സ്സൈസ് സംഘം അറസ്റ്റ് ചെയ്തു.
100 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്തികൊണ്ടുവന്ന എ.ടി.എം ഡ്യൂക്ക് ബൈക്കുമായി യുവാവിനെ തിരൂര്‍ എക്‌സ്സൈസ് അറസ്റ്റ് ചെയ്തു. ചെറിയമുണ്ടം തലക്കടത്തൂര്‍ അള്ളമ്പത്തൂര്‍ സൈനുദ്ധീ(27) നെയാണ് അറസ്റ്റു ചെയ്തത്. ചെറിയമുണ്ടം പറപ്പൂര്‍ തടത്തുവച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെട്രോളിംഗ് നടത്തുകയായിരുന്ന എക്‌സ്സൈസ് പാര്‍ട്ടിയെ കണ്ട് ബൈക്കില്‍
രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് തടഞ്ഞുവച്ച് പരിശോധിച്ചപ്പോഴാണ് ബൈക്കില്‍ നിന്നും 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
ചില്ലറ വില്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് പറയുന്നു. കഞ്ചാവ് കടത്തികൊണ്ടുവന്ന ഡ്യൂക്ക് ബൈക്കും കസ്റ്റഡിയിലെടുത്തു.എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ അജിരാജ്, പ്രിവന്റീവ് ഓഫീസര്‍ എസ് സുനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് )കെ പ്രദീപ് കുമാര്‍, എക്‌സ്സൈസ് ഡ്രൈവര്‍ മുഹമ്മദ് അബ്ദുറഹിമാന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Sharing is caring!