മലപ്പുറം വള്ളിക്കുന്നില്‍ വീട്ടമ്മ ട്രെയിന്‍ തട്ടി മരണപ്പെട്ടു

വള്ളിക്കുന്ന് : വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപത്ത് താമസിക്കുന്ന ചെറിയൊടത്ത് അംബുജന്റെ ഭാര്യ ഇന്ദിര (53 ) വള്ളിക്കുന്ന് സ്റ്റേഷന് പരിസരത്ത് വെച്ച് ട്രെയിന്‍ തട്ടി മരണപ്പെട്ടു. മക്കള്‍-അരുണ്‍ജിത്ത് ,അനുഷ
തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍
തൊഴിലാളിയെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവന്തപുരം പാറശാല പരശുവയ്ക്കില് തൈപ്ലാങ്കല വടക്കേ പുത്തന്‍വീട്ടില്‍ മല്ഹിയയുടെ മകന് ശോഭകുമാര്‍ (52) ആണ് മരിച്ചത്. കെട്ടിടങ്ങളില്‍ ടൈല്‍ പതിക്കുന്ന ജോലിക്കാരനാണ്. പെരുമ്പടപ്പ് മുളമുക്കിലെ വാടക ക്വാര്‍ട്ടേഴ്സില്‍ സഹപ്രവര്‍ത്തകനും നാട്ടുകാരനുമായ അജിത് കുമാറിനൊപ്പം താമസിച്ചു വരികയായിരുന്നു. പെരുമ്പടപ്പ് എസ് ഐ കെ കെ ശ്രീനി ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി. മാതാവ് : സുന്ദരഭായ്, ഭാര്യ : മേരി നേസം, മകന് : അശ്വിന് കുമാര്‍. സഹോദരന് : മണി.
RECENT NEWS

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സ്കൂളിൽ വോട്ട് ചോദിക്കാനെത്തി എം സ്വരാജ്
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് പോത്തുക്കല്ല് പഞ്ചായത്തിൽ വിപുലമായ പര്യടനം നടത്തി. ചീത്ത്ക്കല്ല്, കുന്നുമ്മൽ, പറയനങ്ങടി, പള്ളിപ്പടി, കുട്ടംകുളം, മച്ചിക്കൈ, ആലിൻചുവട്, കൊട്ടുപ്പാറ, [...]