പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണം: ഗൂഡാലോചനയുടെ സൂത്രധാരനായ രണ്ടു പേര്‍ അറസറ്റില്‍

പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണം: ഗൂഡാലോചനയുടെ സൂത്രധാരനായ രണ്ടു പേര്‍ അറസറ്റില്‍

പൊന്നാനി: ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ ആക്രമിക്കുകയും പൊലീസിനെ കൈകാര്യം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തതിന്റെ സൂത്രധാരന്മാരായ രണ്ടു പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.പോപ്പുലര്‍ ഫ്രണ്ട് മേഖലാ സെക്രട്ടറിയായ മുഹമ്മദ് ( 45 ) എസ്.ഡി.ടി.യു ഓട്ടോറിക്ഷാ യൂണിയന്‍ പ്രസിഡന്റായ റിഷാബ് ( 42 ) എന്നിവരെയാണ് മലപ്പുറം എസ്.പി യുടെ നിര്‍ദ്ധേശ പ്രകാരം പൊന്നാനി സി.ഐ അറസറ്റ് ചെയ്തത്.
രാത്രി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.ഹര്‍ത്താല്‍ ദിനത്തില്‍ ആക്രമണം നടത്തിയതിന്റെ ബുദ്ധികേന്ദ്രമാണ് ഇവരെന്ന് പൊലീസ് പറയുന്നു.ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ പോലീസിന്റെ സഹായത്തോടെ നടപടി എടുത്തത്.ഹര്‍ത്താല്‍ അക്രമണവുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ജില്ലയില്‍ ഏറ്റവുമധികം അറസ്റ്റ് നടന്നത് പൊന്നാനിയി ലാണ്.

 

Sharing is caring!