അവധി കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറത്തെ പ്രവാസി മലപ്പുറത്ത് മരിച്ചു

അവധി കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറത്തെ പ്രവാസി മലപ്പുറത്ത് മരിച്ചു

മലപ്പുറം: അവധി കഴിഞ്ഞു ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി നാട്ടില്‍ മരിച്ചു. മലപ്പുറം കരുവാരകുണ്ട് കേരള മഞ്ഞള്‍പാറ സ്വദേശി കല്ലക്കല്‍ സിദ്ധീഖ് (54) ആണ് മരിച്ചത്. 30 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ജിദ്ദയില്‍ ടൈലറിങ് കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ജിദ്ദ നവോദയ ശറഫിയ ഈസ്റ്റ് യൂനിറ്റ് അംഗമായിരുന്നു.പിതാവ്: ചേക്കു, മാതാവ്: ആയിഷ, ഭാര്യ: ലൈല, മക്കള്‍: അജ്മല്‍, ജഫ്‌നാന്‍, ഷഫ്ന, മരുമക്കള്‍: അന്‍വര്‍ എടക്കര, റസീന പൂക്കോട്ടുംപാടം. സഹോദരങ്ങള്‍: കരീം, മുഹമ്മദ് അലി (ജിദ്ദ), സലാം (മദീന).

 

Sharing is caring!