മലപ്പുറം ആനക്കയത്ത് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെ കാറിടിച്ച് എട്ടുവയസ്സുകാരന് മരിച്ചു
മലപ്പുറം: മലപ്പുറം ആനക്കയത്ത് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെ കാറിടിച്ച് എട്ടുവയസ്സുകാരന് മരിച്ചു.
കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാര്‍ പിറകിലിടിച്ചാണ് അപകടം സംഭവിച്ചത്. ആനക്കയം ആമക്കാട് ചെറുകപ്പള്ളി ശാഫിയുടെ മകന് മുഹമ്മദ് ഷയാന്‍ (എട്ട്) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്നു മരണപ്പെട്ടത്.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ആനക്കയം ഒറവുമ്പുറം റോഡില്‍ ആമക്കാട് വെച്ചായിരുന്നു അപകടം. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെ നിയന്ത്രണം വിട്ട കാര്‍ പിറകിലിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മുഹമ്മദ് ഷിഫാന്, മുഹമ്മദ് റസല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മുഹമ്മദ് ഷിഫാന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഹമ്മദ് റസലിന് നിസ്സാര പരിക്കാണുള്ളത്.കിടങ്ങയം എ എം എല്‍ പി സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുഹമ്മദ് ഷയാന്‍. പാണ്ടിക്കാട് പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
RECENT NEWS
ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ യുവ കോളേജ് അധ്യാപകൻ മരിച്ചു
കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയില്‍ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ് (38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കല്‍ [...]