മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് കാല്‍നടയായുള്ള മക്കയിലേക്കുള്ള യാത്രയ്ക്ക് പാകിസ്ഥാന്‍ വിസ നിഷേധിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ശിഹാബ് ചോറ്റൂര്‍

മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് കാല്‍നടയായുള്ള മക്കയിലേക്കുള്ള യാത്രയ്ക്ക് പാകിസ്ഥാന്‍ വിസ നിഷേധിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ശിഹാബ് ചോറ്റൂര്‍

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് മക്കയിലേക്കുള്ള യാത്രയ്ക്ക് പാകിസ്ഥാന്‍ വിസ നിഷേധിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ശിഹാബ് ചോറ്റൂര്‍ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് കേരളത്തില്‍ നിന്നും 3200 കിലോമീറ്റര്‍ താണ്ടി പഞ്ചാബില്‍ എത്താന്‍ സാധിച്ചു. തന്റെ യാത്രയ്ക്ക് യാതൊരു തരത്തിലുള്ള തടസങ്ങളും നിലവില്‍ ഇല്ലെന്നും പാകിസ്ഥാന്‍ വിസ നിഷേധിച്ചുവെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും ശിഹാബ് അറിയിച്ചു (ങമഹമുുൗൃമാ ങലരരമ ഖീൗൃില്യ). വളാഞ്ചേരി സ്വദേശിയായ ശിഹാബിന് മക്കയിലേക്കുള്ള യാത്രയ്ക്ക് പാകിസ്ഥാന്‍ വിസ നിഷേധിച്ചു എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ കുറച്ചുദിവസമായി പ്രചരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ശിഹാബ് തന്നെ രംഗത്തെത്തിയത്.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്ന് 126 ദിവസം മുമ്പാണ് ശിഹാബ് ചോറ്റൂര്‍ ഹജ്ജ് കര്‍മ്മത്തിനായി കാല്‍നടയായി യാത്ര പുറപ്പെട്ടത്. ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ് തുടങ്ങിയ ആറു രാജ്യങ്ങള്‍ കടന്ന് മക്കയിലേക്ക് കടക്കാനാണ് ശിഹാബ് ലക്ഷ്യമിട്ടിരിക്കുന്നത്. യാത്ര ആരംഭിച്ചു നാലു മാസം കൊണ്ട് 3200 കിലോമീറ്റര്‍ കാല്‍നടയായി താണ്ടി പഞ്ചാബിലെ വാഗാ ബോര്‍ഡറിലാണ് യുവാവ് എത്തിനില്‍ക്കുന്നത്.
കേരളത്തില്‍ നിന്ന് യാത്ര ആരംഭിച്ചു പഞ്ചാബില്‍ എത്തുന്നതുവരെ ശിഹാബിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് അധികൃതരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മത നേതാക്കളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇതിനിടെയാണ് ശിഹാബിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചുവെന്ന പ്രചാരണം ഉണ്ടാകുന്നത്. ‘പച്ചക്കള്ളമാണ് എല്ലാവരും പറയുന്നത്. തനിക്ക് പാകിസ്ഥാന്‍ വിസ നിഷേധിച്ചിട്ടില്ല. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് കേരളത്തില്‍ നിന്നും 3200 കിലോമീറ്റര്‍ താണ്ടി പഞ്ചാബില്‍ എത്താന്‍ സാധിച്ചു. തന്റെ യാത്രയ്ക്ക് യാതൊരു തരത്തിലുള്ള തടസങ്ങളും നിലവില്‍ ഇല്ല. വൈകാതെ തന്നെ യാത്ര പുനരാരംഭിക്കും. വിസക്കായുള്ള പേപ്പറുകള്‍ സമര്‍പ്പിച്ചു, തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. വൈകാതെ തന്നെ പാകിസ്ഥാന്‍ വിസ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- ശിഹാബ് ഫേസ്ബുക്കിലൂടെ വിശദമാക്കി.
തനിക്ക് യാതൊരു തിരക്കുമില്ല. യാത്ര പൂര്‍ത്തിയാക്കാന്‍ ഒന്‍പതു മാസം ഇനിയുമുണ്ട്. പാകിസ്ഥാന് തനിക്ക് ടൂറിസ്റ്റ് വിസ നല്‍കാം. പക്ഷേ, അതല്ല തനിക്ക് വേണ്ടത്. യാത്രയ്ക്ക് ട്രാന്‍സിറ്റ് വിസയാണ് ലഭിക്കേണ്ടത്. ദയവു ചെയ്ത് ഇത്തരത്തില്‍ നുണ പ്രചരിപ്പിക്കരുത്. എല്ലാവരും സഹകരിക്കണം. യാത്ര ആരംഭിച്ചതു മുതല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചത്. അത് തുടര്‍ന്നും ലഭിക്കും എന്നു തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ശിഹാബ് കൂട്ടിച്ചേര്‍ത്തു.

 

Sharing is caring!