മലപ്പുറത്തുകാരി ഗിബിയയും മകളും കട്ടിലില്‍ കിടന്ന് മൂളിയ നാലു വരിപാട്ട് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടത് 2.30കോടി പേര്‍

മലപ്പുറത്തുകാരി ഗിബിയയും മകളും കട്ടിലില്‍ കിടന്ന് മൂളിയ നാലു വരിപാട്ട് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടത് 2.30കോടി പേര്‍

മലപ്പുറം: മലപ്പുറം തേലക്കാട് സ്വദേശിനിയും മലബാറിലെ പ്രമുഖ അവതാരകയും ഗായികയുമായി ഗിബിയയും മകളും കിട്ടിലില്‍ കിടന്നു മൂളിയ നാലുവരി ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടത് 2.30കോടി ജനങ്ങള്‍.
ഗിബിയ രാരാ എന്നു പാടി. രണ്ടുവയസ്സുകാരി മകള്‍ രാക്കമ്മ എന്നു പാടി, ഗിബിയ എക്ക സാകാ എന്നു പാടി, മകളും എക്ക സാകാ എന്നുപാടി. ശേഷം രണ്ടുപേരും ഒരുമിച്ചു എക്ക സാകാ എന്നു പാടി. ഈ നാലുവരി പാട്ടിനാണ് പത്തുദിവസത്തിനുള്ളില്‍ സോഷ്യല്‍ മീഡയയില്‍ രണ്ടുകോടിയോളം കോടിയിലധികംകാഴ്ച്ചക്കാരുണ്ടായത്.

തിരക്കുപിടിച്ചു അവതാരകയും മലപ്പുറം തേലക്കാട് സ്വദേശിയുമായ ഗിബിയ ശ്യാമും മകളും രണ്ടുവയസ്സുകാരി ഗസ ശബല്ലയും മൂളിയ ഈപാട്ട് നിരവധി സെലബ്രറ്റികളും ഷെയര്‍ചെയ്തിട്ടുണ്ട്. മലബാറില്‍ പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട പ്രോഗ്രാമുകളിലെല്ലാം അവതാരകയായി പ്രത്യക്ഷപ്പെടുന്ന ഗിബിയ ശ്യാം ഒരു ഗായിക കൂടിയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി മാസത്തില്‍ 25 പ്രോഗ്രാമുകളില്‍വരെ അതാരകയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഗിബിയ തിരക്കിനിടയിലും ഒഴിവുലഭിച്ച സമയത്ത് മകളോടൊപ്പം മുളിയപാട്ടാണ് വൈറലായി മാറിയിട്ടുള്ളത്.

ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ചെയ്ത വീഡിയോ പല സെലിബ്രിറ്റികളും ഷെയര്‍ചെയ്തു. പാണ്ടാക്കാട് സ്വദേശിയായ ഭര്‍ത്താവ് ശ്യാമും മകളും കട്ടക്കുകൂടെ നില്‍ക്കുന്നതുകൊണ്ടുതന്നെയാണ് ഗിബിയ ഇന്നു പ്രമുഖ സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന പ്രോഗ്രാമുകളില്‍ അവതാരികയായി പ്രത്യക്ഷപ്പെടുന്നത്. ഭര്‍തൃവീട്ടുകാരും, സ്വന്തംവീട്ടുകാരും പൂര്‍ണ പിന്തുണനല്‍കുന്നതുകൊണ്ടുതന്നെ പ്രോഗ്രാമിന് പോകുമ്പോള്‍ മകളുടെ കാര്യങ്ങള്‍ വീട്ടുകാര്‍തന്നെ ശ്രദ്ധിക്കും. പിഞ്ചുകുഞ്ഞ് ഗസക്കും ഗിബിയയുടെ ഗാനാലാപനം ഏറെ ഇഷ്ടമാണ്. ഇതുകൊണ്ടുതന്നെ ഒഴിവുസമയങ്ങളില്‍ മകളും അമ്മയും പാട്ടുപാടിക്കളിക്കും. ഒന്നരവയസ്സുമുതല്‍ തന്നെ ചെറിയ രീതിയില്‍ ഗസ പാട്ടുമൂളാറുണ്ട്. എന്നാല്‍ വൈറലായ പാട്ടില്‍ വാക്കുകള്‍ ഏറെ വ്യക്തമായി രീതിക്കും അനുസരിച്ചു പാടിയതോടെയാണ് കാഴ്ച്ചക്കാറില്‍ കൗതുകവും ആനന്ദവും ഉണ്ടാക്കിയത്.
രാ രാ. രാക്കമ്മ
രാ രാ രാക്കമ്മ
എക്ക സാകാ
എക്ക സകാ എക്ക സകാ
എന്നീ നാലുവരികള്‍ മാത്രമാണ് ഈ അമ്മയും കുഞ്ഞും പാടിയത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സിനിമാ,സെലിബ്രസിറ്റികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രോഗ്രാമുകളിലെല്ലാം ഗിബിയായിരുന്നു അവതാരികയായത്. ഇത്തരത്തില്‍ വിവിധ ആളുകളുമായി ഗിബിയക്കു സൗഹൃദവുമുണ്ട്. ഇതിനാല്‍ തന്നെ കൗതുകകരമായ വീഡിയോ കണ്ടപ്പോള്‍ ഇവരും ഷെയര്‍ ചെയ്തതോടെയാണ് വീഡിയോ കൂടുതല്‍ ആളുകളിലേക്കെത്താന്‍ കാരണമായത്.

Sharing is caring!