26 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ്അറസ്റ്റിൽ .

26 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ്അറസ്റ്റിൽ .

പരപ്പനങ്ങാടി : ഡ്രൈ ഡേയിൽ കൂടിയ വിലയ്ക്ക് വിൽപന നടത്തുവാനായി വാങ്ങിക്കൊണ്ടുവന്ന 26 കുപ്പി (13 ലിറ്റർ) മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും പരപ്പനങ്ങാടി പോലീസ് പിടിച്ചെടുത്തു. ചെട്ടിപ്പടി സ്വദേശിയായ അമ്പാളി വിനയകുമാറിനെയാണ് അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിന് പരപ്പനങ്ങാടി പോലീസ്അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി എസ് ഐ നവീൻ ഷാജ്, പോലീസുകാരായ രഞ്ജിത്, അനിൽ, ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ, ജിനേഷ്, വിപിൻ, അഭിമന്യു, സബറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ് . ഡ്രൈ ഡേയിൽ ബോട്ടിൽ ഒന്നിന് 500 രൂപ  വാങ്ങിയാണ് പ്രതി മദ്യക്കച്ചവടം നടത്തിയിരുന്നത്. വർഷങ്ങളായി ഇത്തരത്തിൽ മദ്യക്കച്ചവടം നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. വരും ദിവസങ്ങളിലും കൂടുതൽ റെയ്ഡുകൾ ഉണ്ടാകുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു. നിലവിലുള്ള നിയമപ്രകാരം പ്രതിക്ക് 10 വർഷം തടവ് ലഭിക്കും. പ്രതി മദ്യക്കടത്തിനായി ഉപയോഗിച്ച  വാഹനം ലേലം ചെയ്ത് തുക ഗവൺമെന്റിലേക്ക് ഈടാക്കും. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.

Sharing is caring!