പള്ളിയില്‍ നിന്ന് മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് ഇറങ്ങിയ 68കാരന്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് മരിച്ചു

പള്ളിയില്‍ നിന്ന് മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് ഇറങ്ങിയ 68കാരന്‍ അമിത  വേഗതയിലെത്തിയ കാറിടിച്ച്  മരിച്ചു

തിരുരങ്ങാടി: അമിത വേഗതയിലെത്തിയ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. കക്കാട് സ്വദേശി പരേതനായ മേക്കേക്കാട്ട് മുഹമ്മദിന്റെ മകന്‍ മേക്കേകാട്ട് യൂസുഫ് (63 ) ആണ് മരിച്ചത്. കരിമ്പില്‍ പള്ളിയില്‍ നിന്ന് മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് ഇറങ്ങിയതായിരുന്നു. അമിത വേഗതയില്‍ എത്തിയ കാറടിച്ചാണ് മരിച്ചത്. ദേശീയപാത കരുമ്പില്‍ ജുമുഅത്ത് പള്ളിയുടെ മുന്‍വശം വെച്ച് വൈകുന്നേരം 6:40ഓടെ ആണ് അപകടം. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
ഭാര്യ: സൈനബ മതാവ് : പരേതനായ പാത്തുമാമ . മക്കള്‍ : മാജിദ് ( സൗദി), നൗഫല്‍, യാക്കൂബ് വാഫി, റാഷിദ്, ഫായിസ് , സുമയ്യ .
മരുമക്കള്‍ : അമീര്‍ ( കെ സി റോഡ് തിരൂരങ്ങാടി), ഷാഹിന ( പാലചിറമാട് ), ജസ്മില (കക്കാടംപുറം), മുസൈന (തിരുനാവാഴ ), സഫ് വാന (ചേറൂര്‍ ),സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, സ്റ്റാള്‍ അബ്ദു റഹ്മാന്‍, ഇസ്മായില്‍, അലവി, നഫീസ, പാത്തു കുട്ടി, ആയിശ, റുഖിയ,
സുബൈദ, ഹാജറ ,മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കക്കാട് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കം. അപകടത്തില്‍ മറ്റൊരു കാല്‍നടയാത്രക്കാരന്‍ കൊല്‍ക്കത്ത സ്വദേശി റഫീഖുലിന്(45) പരിക്കേറ്റു ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Sharing is caring!