മലപ്പുറം ചേലേമ്പ്രയിലെ ബാറിനകത്തിരുന്ന് ബിയര്‍ കഴിക്കുന്നതിനിടെ കൂടുതല്‍ വെളിച്ചത്തിലുള്ള ലൈറ്റിട്ടത് ചോദ്യംചെയ്ത യുവാവിന് ബാര്‍ജീവനക്കാരുടെ ക്രൂരമര്‍ദനം

മലപ്പുറം ചേലേമ്പ്രയിലെ ബാറിനകത്തിരുന്ന് ബിയര്‍ കഴിക്കുന്നതിനിടെ കൂടുതല്‍ വെളിച്ചത്തിലുള്ള ലൈറ്റിട്ടത് ചോദ്യംചെയ്ത യുവാവിന് ബാര്‍ജീവനക്കാരുടെ ക്രൂരമര്‍ദനം

മലപ്പുറം: ബാറിനകത്തിരുന്ന് ബിയര്‍ കഴിക്കുന്നതിനിടെ കൂടുതല്‍ വെളിച്ചത്തിലുള്ള ലൈറ്റിട്ടത് ചോദ്യംചെയ്ത യുവാവിന് ബാര്‍ജീവനക്കാരുടെ ക്രൂരമര്‍ദനം. രണ്ട് കൈകളുടെ എല്ല് പൊട്ടുകയും തലക്ക് തലക്ക് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തടയാന്‍ചെന്ന മറ്റൊരാളുടെ തോളെല്ലിന് ക്ഷതമേറ്റു. തേഞ്ഞിപ്പലം പൊലിസ് കേസെടുത്തു. വടി കൊണ്ട് അടിച്ചും വടിവാള്‍ കൊണ്ട് വെട്ടിയും വധിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ദേശീയപാത ചേലേമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടല്‍ ജീവനക്കാരുടെ മര്‍ദനത്തില്‍ രണ്ടാണ് പേര്‍ക്ക് ഗുരതര പരുക്കേറ്റത്. ഇവരുടെ പരാതിയില്‍ ബാര്‍ ജീവനക്കാര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലിസ് കേസെടുത്തു. ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശി തൃക്കേക്കാട്ട് ലിജീഷ് (34), ഇയാളുടെ സൂഹൃത്ത് സുഹൈല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ലീജീഷിന് രണ്ട് കൈകളുടെ എല്ല് പൊട്ടുകയും തലക്ക് തലക്ക് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൂഹൈലിന്റെ തോളെല്ലിനാണ് ക്ഷതമേറ്റത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് കേസിന് ആസ്പതമായ സംഭവം. ബാറിനകത്തിരുന്ന് ബിയര്‍ കഴിക്കുന്നതിനിടെ കൂടുതല്‍ വെളിച്ചത്തിലുള്ള ലൈറ്റിട്ടതിനെ സുഹൈല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്. ജീവനക്കാര്‍ സഹൈലിനെ മര്‍ദിക്കു
ന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാര്‍ ജിനീഷിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചും വടിവാള്‍ കൊണ്ട് വെട്ടിയും വധിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

ആക്രമണം തടയുന്നതിനിടെയാണ് ഇരുകൈകള്‍ക്കും പരുക്കേറ്റത്. വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റാണ് തലക്ക് പരുക്കേറ്റതെന്നും ജിനീഷ് പറഞ്ഞു. ഇതിനിടെ ജീവന്‍ രക്ഷാര്‍ത്ഥം പുറത്തേക്ക് ഓടിയ സുഹൃത്തിനെ മൂന്ന് പേരടങ്ങുന്ന ജീവനക്കാര്‍ റോഡില്‍ വെച്ചും അടിച്ചു പരുക്കേല്‍പിച്ചതായും പരാതിയില്‍ പറയുന്നു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതികളെ
ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വാഷണം നടത്തി വരികയാണെന്ന് തേഞ്ഞിപ്പലം പൊലിസ് അറിയിച്ചു.

 

 

Sharing is caring!