പ്രകൃതി വിരുദ്ധ പീഡനം : ജാമ്യം തള്ളി

പ്രകൃതി വിരുദ്ധ പീഡനം : ജാമ്യം തള്ളി

മഞ്ചേരി : പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. കുറ്റിപ്പാല ചെനപ്പുറം കുന്നത്തേടത്ത് സമീര്‍ (38)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2022 മെയ് 15ന് ഉച്ചക്ക് 12മണിക്കാണ് സംഭവം. കുട്ടിയെ ബൈക്കില്‍ കയറ്റി കാടാമ്പുഴയിലെ പ്രതിയുടെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. 2022 ആഗസ്റ്റ് 17ന് കല്പകഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!