ഒഴിഞ്ഞ പറമ്പില്‍ വച്ച് അടിച്ചു വീഴ്ത്തി കൊലപ്പെടുത്തി. യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍, പ്രതി അറസ്റ്റില്‍

ഒഴിഞ്ഞ പറമ്പില്‍ വച്ച് അടിച്ചു വീഴ്ത്തി കൊലപ്പെടുത്തി. യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍, പ്രതി അറസ്റ്റില്‍

മലപ്പുറം:  യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയ പൊലീസ് ഇന്നു പ്രതിയെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച രാലെയാണ് യുവാവ് മഞ്ചേരി മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ഹാളിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മരിച്ചത് ഒളമതില്‍ ചോലക്കല്‍ വീട്ടില്‍ എം.സി. കബീര്‍ (47) ആണെന്ന് കണ്ടെത്തിയിരുന്നു. മൃതദേഹത്തില്‍ ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്താത്തതിനാല്‍ സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉദരത്തിനേറ്റ ആഘാതം മൂലം ആന്തരികാവയവങ്ങളിലുണ്ടായ പരിക്കും രക്തസ്രാവവുമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ പാണ്ടിക്കാട് കണ്ണച്ചത്ത് വീട്ടില്‍ ഷാജി (40) പിടിയിലാകുന്നത്. ശനിയാഴ്ച രാത്രി മഞ്ചേരിയിലെ സ്വകാര്യ ബാറില്‍വെച്ചാണ് കബീറും പ്രതിയും തമ്മില്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പുറത്തിറങ്ങുകയും പ്രതിയുടെ ബൈക്കില്‍ കബീറിന്റെ കാര്‍ നിരത്തിയിട്ട സ്ഥലത്തേക്ക് വരികയുമായിരുന്നു.
അമിതമായി മദ്യപിച്ചിരുന്ന അഹമ്മദ് കബീറിനെ ഒഴിഞ്ഞ പറമ്പില്‍ വച്ച് അടിച്ചു വീഴ്ത്തുകയും നിലത്ത് വീണ കബീറിനെ നിരവധി തവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബോധം നഷ്ടപ്പെട്ട അഹമ്മദ് കബീറിനെ കുറ്റിക്കാട്ടിലേക്ക് വലിച്ചാക്കി പ്രതി തന്റെ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയാണ് ഉണ്ടായത്. ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ്, രക്തം വാര്‍ന്നു നേരം പുലര്‍ന്നപ്പോഴേക്കും മരണപെട്ടിരുന്നു.
തുടര്‍ന്നു രാവിലെ പ്രതി സംഭവസ്ഥലത്ത് എത്തി
നോക്കിയതില്‍ കബീര്‍ മരണപ്പെട്ടു കിടക്കുന്നതായി കാണുകയും സംഭവം ആരോടും പറയാതെ ഒളിപ്പിച്ചു വെക്കുകയും ചെയ്തു..
പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ മരണ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും സിസിടിവി കേന്ദ്രീകരിച്ചും മറ്റു നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ വലയിലാകുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
സി ഐ റിയാസ് ചാക്കീരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അന്വേഷണ സംഘത്തില്‍ എസ് ഐ ഷാഹുല്‍, പൊലീസുകാരായ ഐ കെ ദിനേഷ്, പി സലീം, പി ഹരിലാല്‍, തൗഫീഖ് മുബാറക്ക്, അനീഷ് ചാക്കോ എന്നിവരുമുണ്ടായിരുന്നു.

Sharing is caring!