പ്രകൃതി വിരുദ്ധ പീഡനം : മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെ റിമാന്റ് ചെയ്തു

പ്രകൃതി വിരുദ്ധ പീഡനം : മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെ റിമാന്റ് ചെയ്തു

പ്രകൃതി വിരുദ്ധ പീഡനം : മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെ റിമാന്റ് ചെയ്തു
മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്റ് ചെയ്തു. കുട്ടിയുടെ മാതാവിന്റെ രണ്ടാം ഭര്‍ത്താവാണ് പ്രതി. കുട്ടിയും മാതാവും പ്രതിയോടൊപ്പം സൗദി അറേബ്യയിലേക്ക് പോകുകയായിരുന്നു. ഇവിടെവെച്ച് മാതാവിനെ ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2016 ജൂണ്‍ മൂന്നിനാണ് സംഭവം. 2012 മാര്‍ച്ച് 18ന് പൊന്ന്യാംകുര്‍ശിയിലുള്ള വീട്ടില്‍ വെച്ചും കുട്ടിയെ പ്രതി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. 2019 ആഗസ്റ്റ് 19നാണ് കുട്ടിയും മാതാവും പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുന്നത്. എന്നാല്‍ പ്രതി വിദേശത്തായതിനാല്‍ അറസ്റ്റ് ചെയ്യാനായിരുന്നില്ല. തുടര്‍ന്ന് പൊലീസ് ലുക്ക് ഔട് നോട്ടീസ് പുറപ്പെടുവിച്ചു. കുട്ടിയുടെ മാതാവിന്റെ അപേക്ഷ പ്രകാരം ജില്ലാ പൊലീസ് മേധാവി കേസന്വേഷണ ചുമതല കരുവാരക്കുണ്ട് എസ് ഐ സികെ നാസറിന് നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച മുംബൈ വിമാനത്താവളത്തിലെത്തിയ പ്രതിയെ എയര്‍പ്പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെക്കുകയും അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയുമായിരുന്നു. മുംബൈയിലെത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ 25ന് അറസ്റ്റ് ചെയ്ത് ഇന്നലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Sharing is caring!