ആര്യാടന്റെ വസതി സ്പീക്കർ സന്ദർശിച്ചു

കേരളം കണ്ട മികച്ച നിയമസഭാ സമാജികനായിരുന്നു ആര്യാടൻ മുഹമ്മദെന്ന് സ്പീക്കർ എൻ. എം.ഷംസീർ, മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ നിലമ്പൂരിലെ വീട്ടിലെത്തി കുടുബാംഗങ്ങളെ അനുശോചനം അറിയിച്ച ശേഷം അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാർത്ഥി രാഷ്ട്രീയകാലം മുതൽ ആര്യാടൻ മുഹമ്മദുമായി പരിചയമുണ്ട്. മികച്ച മന്ത്രിയും, മികച്ച തൊഴിലാളി നേതാവുമായിരുന്നു അദ്ദേഹം. മതനിരപേക്ഷത ഉയർത്തി പിടിച്ച നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന് മാത്രമല്ല, മതനിരപേക്ഷത ആഗ്രഹിക്കുന്ന എല്ലാവർക്കും ഉണ്ടായ നഷ്ടമാണെന്നും എ.എൻ .ഷംസീർ പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി പത്മാക്ഷൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ , ഏരിയ സെൻറർ അംഗം കക്കാടൻ റഹിം എന്നിവരും സ്പീക്കർക്കൊപ്പം ഉണ്ടായിരുന്നു
—
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]