അഞ്ചു രൂപയുടെ നാണയമിട്ടാല്‍ ഒരു ലിറ്റര്‍ കുടിവെള്ളം

അഞ്ചു രൂപയുടെ നാണയമിട്ടാല്‍ ഒരു ലിറ്റര്‍ കുടിവെള്ളം

മഞ്ചേരി: നഗരത്തിലെത്തുന്നവര്‍ക്ക് ഇനി അഞ്ച് രൂപക്ക് കുടിവെള്ളം ലഭിക്കും. നഗരസഭയും നേവിഗേറ്റ് ദ കംപ്ലീറ്റ് വാട്ടര്‍ സൊല്യൂഷനും സംയുക്തമായി മഞ്ചേരി സീതി ഹാജി ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച നേവിഗേറ്റ് വാട്ടര്‍ എ.ടി.ഡബ്യൂ അഡ്വ.യു.എ. ലത്തീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വര്‍ധിച്ച് വരുന്ന കുടിവെള്ള ക്ഷാമത്തിനും വിലവര്‍ധനവിനും പ്ലാസ്റ്റിക് ബോട്ടില്‍ മലിനീകരണത്തിനും പരിഹാരം കാണുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ച് രൂപയുടെ കോയിന്‍ നിക്ഷേപിച്ചാല്‍ ഒരു ലിറ്റര്‍ വെള്ളം ലഭിക്കും. മെഷ്യനോടനുബന്ധിച്ചുള്ള ആഡ് റീലിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ വി.എം. സുബൈദ നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ മരുന്നന്‍ മുഹമ്മദ് സ്റ്റീല്‍ ബോട്ടില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പിനാക്കിള്‍ ക്ലബ് മെന്റര്‍ എ. അബ്ദുല്‍ മജീദ് ബോധവത്കരണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ വല്ലാഞ്ചിറ ഫാത്തിമ, സി. സക്കീന, ജസീനാബി അലി, കൗണ്‍സിലര്‍മാരായ മരുന്നന്‍ സാജിദ് ബാബു, ഷറീന ജവഹര്‍, ഹുസൈന്‍ മേച്ചേരി, എന്‍.കെ. ഖൈറുന്നീസ, നേവിഗേറ്റ് ജനറല്‍ മാനേജര്‍ വി.കെ. നൗഫല്‍, കെ.പി. സമീര്‍ ആരിഫ് എന്നിവര്‍ സംസാരിച്ചു.

Sharing is caring!