വീട്ടു മുറ്റത്തെ കടന്നൽ കൂട് ഭീഷണിയിൽ കുടുംബം

വീട്ടു മുറ്റത്തെ കടന്നൽ കൂട് ഭീഷണിയിൽ കുടുംബം

വള്ളിക്കുന്ന് : വീട്ടു മുറ്റത്തെ കടന്നൽ കൂട് കാരണം ഒരു കുടുംബം ഭീഷണിയിൽ . കരുമരക്കാട്ട് പി പി ഇസ്മായിലിന്റെ വീട്ടുമുറ്റത്തുള്ള തെങ്ങിലാണ് ഏറെ അപകടഭീഷണിയായി കടന്നൽ കൂട് കൂട്ടീയിട്ടുള്ളത്. ഓരോ ദിവസം കൂടും തോറും കൂട് വികസിച്ചു വരുന്നത് മൂലം   ഇസ്മയിലിന്റെ പ്രായമേറെയുള്ള മാതാവും കുടുംബവും പേടിച്ചാണ് കഴിയുന്നത്.പരുന്തോ മറ്റു പക്ഷികളോ കൂടിൽ തൊട്ടാല്‍ കൂടിളകുന്ന കടന്നൽ കൂട്ടങ്ങള്‍ കൂടുതല്‍ അക്രമകാരികളായി മാറുന്നതാണ് പതിവ്. തെങ്ങിന്‍ മുകളില്‍ ആയതിനാല്‍ നശിപ്പിക്കാന്‍ വഴികൾ കാണാതെ പേടിച്ചു കഴിയുകയാണ് ഈ കുടുംബം. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

Sharing is caring!