അനധികൃത മദ്യ വില്‍പന: ഒരാള്‍ അറസ്റ്റില്‍

അനധികൃത മദ്യ വില്‍പന: ഒരാള്‍ അറസ്റ്റില്‍

നിലമ്പൂര്‍: അനധികൃത വില്‍പനക്കായി സൂക്ഷിച്ച 4 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പൊലിസിന്റെ പിടിയിലായി. നിലമ്പൂര്‍ വരടേമ്പാടം തുമ്പത്തൊടി സുവീനെ (32) യാണ് നിലമ്പൂര്‍ എസ്.ഐ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. കോടതിപടിയില്‍ ഇയാള്‍ നടത്തുന്ന സ്റ്റേഷനറി കടയില്‍ മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ബീവറേജ് അവധി ദിവസങ്ങളില്‍ ഇവിടെ മദ്യ വില്‍പ്പന സജീവമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. സി.പി.ഒമാരായ അരുണ്‍ ബാബു, അജയന്‍ എന്നിവരും നിലമ്പൂര്‍ ഡാന്‍സാഫും പരിശോധനയില്‍ പങ്കെടുത്തു.

 

Sharing is caring!