അനധികൃത പണമിടപാട്: ഒരാള്‍ അറസ്റ്റില്‍

അനധികൃത പണമിടപാട്: ഒരാള്‍ അറസ്റ്റില്‍


നിലമ്പൂര്‍: ആധാരം, വാഹനങ്ങളുടെ ആര്‍.സി, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകള്‍ പണയ വസ്തുവായി വാങ്ങി അമിത പലിശ ഈടാക്കി  അനധികൃത പണമിടപാട് നടത്തുന്ന  കേന്ദ്രത്തില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ ഒന്നര ലക്ഷം രൂപയും, നിരവധി രേഖകളും പിടിച്ചെടുത്തു. നിലമ്പൂര്‍ കൊളക്കണ്ടം  കിനാന്‍ തോപ്പില്‍ കുരുവിള (65)യെയാണ് എസ്.ഐ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു.കെ.അബ്രഹാമിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണവും രേഖകളും പിടിച്ചെടുത്തത്.  വിവിധ ആളുകളുടെ പേരിലുള്ള ആധാരങ്ങള്‍, വാഹനങ്ങളുടെ ആര്‍.സി, പാസ്‌പോര്‍ട്ട്, മുദ്ര പേപ്പറുകള്‍, ചെക്ക്  ബുക്ക് തുടങ്ങിയ രേഖകള്‍ പിടിച്ചെടുത്തു. നിലമ്പൂര്‍ കോടതിപ്പടിയില്‍ ഇയാള്‍ നടത്തുന്ന സ്റ്റേഷനറി കട കേന്ദ്രീകരിച്ചാണ് പണമിടപാടുകള്‍ നടത്തിയിരുന്നത്.  നിരവധി അബ്കാരി കേസുകളില്‍  പ്രതിയാണ് അറസ്റ്റിലായ കുരുവിള. എ.എസ്.ഐ മാരായ അന്‍വര്‍ സാദത്ത് , അനില്‍കുമാര്‍, പ്രദീപ്.വി.കെ, സിപിഓമാരായ അരുണ്‍ ബാബു,  അജയന്‍ എന്നിവരും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്നാണ് തുടരന്വേഷണം നടത്തുന്നത്.

Sharing is caring!