കുഞ്ഞാലിക്കുട്ടിയും കെ.എം.ഷാജിയും ഒരേവേദിയില്‍. തമാശ പറഞ്ഞ് ചിരിച്ച് നേതാക്കള്‍

കുഞ്ഞാലിക്കുട്ടിയും കെ.എം.ഷാജിയും ഒരേവേദിയില്‍. തമാശ പറഞ്ഞ് ചിരിച്ച് നേതാക്കള്‍

മലപ്പുറം: മുസ്ലിംലീഗ് രാഷ്ട്രീയത്തില്‍ ആഭ്യന്തരമായി സംഘര്‍ഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ ഒരേ വേദിയിലെത്തി പി കെ കെ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും. ഇരു നേതാക്കളും തമ്മില്‍ അകല്‍ച്ചയിലാണെന്ന വിവാദങ്ങള്‍ക്കിടെയാണ് രണ്ട് പേരും ഒരുമിച്ചെത്തിയതും. പരസ്പ്പരം തമാശ പറഞ്ഞ് ചിരിച്ച നേതാക്കള്‍ സിപിഎം വിമര്‍ശനത്തില്‍ ഒറ്റക്കെട്ടാകുകയും ചെയ്തു. ഞങ്ങളൊക്കെ പറയുന്നത് ഒരൊറ്റ രാഷ്ട്രീയമായിരിക്കും, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ രാഷ്ട്രീയം’ എന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. വാക്കുകളില്‍ നിന്ന് എന്തെങ്കിലും കിട്ടാന്‍ മിനക്കെട്ടിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം പൂക്കോട്ടൂര്‍ മുണ്ടിതൊടികയില്‍ മുസ്ലിം ലീഗ് ഓഫിസ് ഉദ്ഘാടനം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം. പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.എം.ഷാജിയും ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്തു. ബിജെപിയുടെ ഫാസിസത്തെ എതിരിടുന്നതില്‍ കോണ്‍ഗ്രസിന്റെ ഏഴയലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്തില്ലെന്ന് കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. കോണ്‍ഗ്രസിന് പകരം ബിജെപിയെ നേരിടാന്‍ മറ്റൊരു പാര്‍ട്ടിയില്ല. മമതാ ബാനര്‍ജി ബിജെപിക്കെതിരെ വലിയ വിമര്‍ശനമുന്നയിച്ചു. ചില ആരോപണങ്ങള്‍ വന്നപ്പോള്‍ അവര്‍ നിശബ്ദയായി. എന്നാല്‍ എത്രയോ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ബിജെപിക്കെതിരെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടത്തൊടികയിലെ പരിപാടി വിജയിപ്പിച്ചത് മാധ്യമങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാധാരണ ലീഗ് പരിപാടികളെല്ലാം വിജയിക്കാറുണ്ട്. മുണ്ടിത്തൊടികയിലെ പരിപാടി മാധ്യമങ്ങള്‍ കൂടുതല്‍ വിജയിപ്പിച്ചു. ഞങ്ങളെല്ലാം സംസാരിക്കുന്നത് ഒരേ കാര്യമാണ്, മുസ്ലിം ലീഗ് രാഷ്ട്രീയം. വാക്കുകളില്‍നിന്ന് എന്തെങ്കിലും കിട്ടാന്‍ മിനക്കെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ആര്‍എസ്എസിന്റെ കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ യഥാര്‍ഥത്തില്‍ തീപിടിച്ചത് സിപിഎമ്മിന്റെ ചുവന്ന ട്രൗസറിനാണെന്ന് കെ.എം ഷാജി പറഞ്ഞു. രാഹുലിനെ യാത്ര തമിഴ്നാട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചത് ഏറ്റവും ദക്ഷിണേന്ത്യയിലെ ആര്‍എസ്എസ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന സ്റ്റാലിനാണ് എന്നാല്‍ പിണറായി കര്‍ണാടകയിലെത്തിയപ്പോള്‍ സ്വീകരിച്ചത് ബിജെപിയുടെ മുഖ്യമന്ത്രിയാണെന്നും ഷാജി പറഞ്ഞു.

ഫാസിസം പോലെ മോശമാണ് മാര്‍ക്സിസമെന്ന് ഷാജി പ്രതികരിച്ചു. രാഹുല്‍ ഗാന്ധി ഭാരച് ജോഡോ യാത്ര നടത്തിയപ്പോള്‍ സ്വീകരിച്ചത് സ്റ്റാലിന്‍ ആണ്. പിണറായിയെ കര്‍ണാടകയില്‍ സ്വീകരിച്ചത് ബിജെപി മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി ഭീരുവാണ്, ഇരട്ട ചങ്കും എല്ലാം ശുദ്ധവിടലാണ്’. വെല്ലുവിളികള്‍ ഒന്നും നടക്കുന്നില്ല. കേരളം കണ്ടതിലെ ഏറ്റവും മോശപ്പെട്ട ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരെ ഇടതു സര്‍ക്കാര്‍ നടത്തുന്നത് നാണം കെട്ട സമരമാണ്. യൂണിവേഴ്സ്റ്റികളിലെ വിസിമാര്‍ ഇടതു സര്‍ക്കാരിന്റെ ഗുണ്ടകളാകുന്നു. ബന്ധുനിയമനം വര്‍ധിക്കുന്നുവെന്നും കെ.എം.ഷാജി പറഞ്ഞു.

നേരത്തെ പൊതുവേദിയില്‍ പാര്‍ട്ടിക്കെതിരെ പരോക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച കെ എം ഷാജിക്ക് മറുപടിയുമായി മുസ്ലിം ലീഗ് ആക്റ്റിങ് ജനറല്‍ സെക്രട്ടറി പി എം എ സലാം രംഗത്തുവന്നിരുന്നു. സങ്കല്‍പത്തില്‍ ശത്രുവിനെ ഉണ്ടാക്കി അതിനോട് പോരാടുന്നതല്ല യുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പോരാട്ടത്തില്‍ മരിച്ചു വീണാല്‍ ഷഹീദിന്റെ കൂലി കിട്ടുമെന്ന് കരുതണ്ട. അങ്ങനെ വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും പി എം എ സലാം വിമര്‍ശിച്ചു.

 

Sharing is caring!