പൊന്നാനി കര്‍മറോഡില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു

പൊന്നാനി കര്‍മറോഡില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു

പൊന്നാനി:പൊന്നാനി കര്‍മറോഡില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു.ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് കര്‍മറോഡില്‍ കുറ്റിക്കാട് കടവിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഭാരതപ്പുഴയിലേക്ക് പതിച്ചത്.കാര്‍ റിവേഴ്‌സ് എടുക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു. തലകീഴായി പുഴയിലേക്ക് വീണ കാറിലുണ്ടായിരുന്ന രണ്ട് യാത്രികരെ സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. പുഴയില്‍ നീരൊഴുക്ക് കുറവായിരുന്നതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഭാരതപ്പുഴയോട് ചേര്‍ന്നുള്ള റോഡില്‍ സംരക്ഷണ ഭിത്തിയില്ലാത്തതാണ് അപകടത്തിന് ഇടയാക്കിയത്. സംരക്ഷണ ഭിത്തിയില്ലാത്തത് മൂലം നേരത്തെയും കാറുകള്‍ നിയന്ത്രണം വിട്ട് പുഴയില്‍ വീണിരുന്നു. കര്‍മറോഡില്‍ അടിയന്തിരമായി സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

 

Sharing is caring!