തട്ടിക്കൊണ്ടുപോകലും പ്രകൃതി വിരുദ്ധ പീഡനവും : പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി : പതിനഞ്ചുകാരനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. ക്ലാരി പുത്തൂര്‍ കുറ്റിപ്പാല കുണ്ടില്‍ മുസ്തഫ (45)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2022 ആഗസ്റ്റ് അഞ്ചിന് പകല്‍ 11 മണിക്കാണ് സംഭവം. പ്രതി ഓടിച്ചു വന്ന ഓട്ടോറിക്ഷയില്‍ കുട്ടിയെ ബലമായി പിടിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു. കോതരപ്പടിയിലെ ഒഴിഞ്ഞ പറമ്പിലേക്ക് കയറ്റി നിര്‍ത്തിയ ഓട്ടോറിക്ഷയില്‍ വെച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. മുമ്പും പ്രതി സമാനമായ രീതിയില്‍ കുട്ടിയോട് പെരുമാറിയതായും അമ്പതു രൂപ വീതം നല്‍കിയിരുന്നതായും പരാതിയിലുണ്ട്. 2022 ആഗസ്റ്റ് 17ന് കല്പകഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]