ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിന് രക്ഷകരായി മലപ്പുറം അഗ്‌നി രക്ഷാസേന

ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിന് രക്ഷകരായി മലപ്പുറം അഗ്‌നി രക്ഷാസേന

മലപ്പുറം: ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിന് രക്ഷകരായി മലപ്പുറം അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥര്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തിന്റെ ആറാം നിലയ്ക്ക് മുകളില്‍ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മാനസികാസ്വസ്ഥതയുള്ള യുവാവ് വിഷം കഴിച്ചതിനാല്‍ ഭാര്യയോടൊപ്പം ചികിത്സക്ക് വേണ്ടി ആശുപത്രിയില്‍ എത്തുകയായിരുന്നു രാത്രി 11 മണിയോടെ ആണ് ഐസിയുവില്‍ നിന്ന് യുവാവ് ഓടിപ്പോയി ആശുപത്രിയുടെ മുകളില്‍ കയറിയത്.

കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ ഭാഗത്തെ സീലിംഗ് പൊളിച്ചുമാറ്റി അകത്തു കയറി, അതിനുള്ളിലൂടെ പുറത്തെ അപകടകരമായ ചെരിഞ്ഞ സണ്‍ഷേഡിലേക്ക് ഇറങ്ങിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. തുടര്‍ന്ന് ഇയാളോട് നാട്ടുകാരും ആശുപത്രി അധികൃതരും താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. ഉടന്‍ തന്നെ അധികൃതര്‍ മലപ്പുറം അഗ്‌നിരക്ഷാനിലയത്തില്‍ വിവരമറിയിക്കുകയും സേന എത്തി നാട്ടുകാരുടെ സഹായത്തോടെ താഴെ വല വിരിക്കുകയും ചെയ്തു.

ശേഷം കെട്ടിടത്തിന് മുകള്‍ നിലയില്‍ കയറി സേനാഗംങ്ങള്‍ ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ യുവാവിനെ അനുനയിപ്പിച്ചു. തുടര്‍ന്ന് ശാന്തനായ ഇയാളെ കയറിന്റെയും സുരക്ഷാ ബെല്‍റ്റിന്റെയും സഹായത്തോടെ ഉള്ളിലേക്ക് കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വെന്റിലേഷനിലൂടെ കൈ പിടിച്ചു അകത്തു കടത്തുകയായിരുന്നു. ഇതോടെയാണ് മണിക്കൂറുകളോളം നീണ്ട പരിഭ്രാന്തിക്ക് അവസാനമായത്

 

Sharing is caring!