താനൂരില്‍ എം.ഡി.എം.എയുമായി 22കാരന്‍ പിടിയില്‍

താനൂരില്‍ എം.ഡി.എം.എയുമായി 22കാരന്‍ പിടിയില്‍

താനൂര്‍ : തീരദേശ മേഖലയില്‍ മാരക മയക്കുമരുന്ന് ഇനത്തില്‍ പെട്ട എം ഡി എം എ വില്‍പ്പന നടത്തുന്ന ആളെ താനൂര്‍ പോലീസ് പിടികൂടി , പുതിയക്കടപ്പുറം ഉണ്യാല്‍ സ്വദേശി മുസ്ലിയാര്‍ വീട്ടില്‍ ജംഷീര്‍ (22 ) നെയാണ് താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണലാല്‍ ആര്‍.ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം താനൂര്‍ തെയ്യാല റോഡ് ബൈപാസില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത് , കൂടെതെദേവധാര്‍ പാലത്തിന് സമീപത്ത് നിന്നും മയക്കുമരുന്ന് ഉപയോഗിച്ച രണ്ട് പേരേയും അറസ്റ്റ് ചെയ്തു, എസ് ഐ യെ കൂടാതെ സബ് ഇന്‍സ്‌പെക്ടര്‍ ഷൈലേഷ്, സീനിയര്‍ സി വില്‍ പോലീസ് ഓഫീസര്‍ സലേഷ്, സി പി ഒ സജേഷ് ,പ്രശോബ് , ഡാന്‍സഫ് ടീം ജിനേഷ് , വി പിന്‍ , അഭിമന്യു, എന്നിവരും ചേര്‍ന്നാണ് പ്രതികളെ വലയിലാക്കിയത് , പ്രതിയുടെ പേരില്‍ എന്‍ ഡി പി എസ് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു, മയക്ക്മരുന്ന് ഉപയോഗിച്ചതാഹീര്‍ ( 22 ), മുഹമ്മദ് ഇര്‍ഷാദ് 22 എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട് ,

 

Sharing is caring!